‘ഡോസു’മായി സിജു വിൽസൺ; മെഡിക്കൽ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിജു വിൽസൺ നായകനാകുന്ന ‘ഡോസ്’ എന്ന മെഡിക്കൽ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകൻ ബ്ലെസിയും പദ്മകുമാറും ചേർന്ന് പുറത്തിറക്കി. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌ പ്രൊഡക്ഷന്സിനൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് നിർമിക്കുന്നത്.

‘ഡോസി’ല്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റോണി ഡേവിഡ്, കൃഷ്ണ ശങ്കർ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ‘ഡോസ്’ കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ‘ഡോസ്’ ഒരുക്കിയിട്ടുള്ളത്.

അങ്കിത് ത്രിവേദിയാണ് ‘ഡോസി’ന്റെ കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്വർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

മ്യൂസിക് – ഗോപി സുന്ദർ, ഛായാഗ്രഹണം – വിഷ്ണുപ്രസാദ്, എഡിറ്റിങ് – ശ്യാം ശശിധരൻ ആക്ഷൻ – ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുമാരായി, ഡി ഐ – ലിജു പ്രഭാകർ, മേക്കപ്പ് – പ്രണവ് വാസൻ, കോസ്റ്റ്യും ഡിസൈൻ – സുൽത്താനാ റസാഖ്, ഓഡിയോഗ്രഫിക് ജിജു ടി ബ്രൂസ്, പ്രൊജക്റ്റ് ഡിസൈൻ – മനോജ്‌ കുമാർ പറപ്പിള്ളിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, തൻവിൻ നസീർ, പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ – ഭാഗ്യരാജ് പെഴുംപാറ, കാസ്റ്റിംഗ് – സൂപ്പർ ഷിബു, പ്രൊഡക്ഷൻ കൺട്രോളർ – പ്രസാദ് നമ്പ്യൻകാവ്, പി.ആർ.ഓ – റോജിൻ കെ റോയ്, സതീഷ് എരിയാളത്ത്, ഡിജിറ്റൽ മാർക്കറ്റിങ് – ടാഗ് 360, ഡിസൈൻ- യെല്ലോ ടൂത്ത്.

Hot this week

കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നിലനിൽക്കില്ലെന്ന് കോടതി; നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി. കള്ളപ്പണം വെളിപ്പിക്കൽ കുറ്റം നിലനിൽക്കില്ലെന്ന്...

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം; കേന്ദ്ര തീരുമാനത്തെ എതിർത്ത് ശശി തരൂർ എംപി

തൊഴിലുറപ്പ് പദ്ധതിയുടെ പേര് വിബി ജി-റാം-ജി എന്നാക്കി മാറ്റാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തെ...

റോബ് റെയ്‌നറിന്റെയും ഭാര്യയുടേയും കൊലപാതകം: മകൻ നിക്ക് അറസ്റ്റിൽ

വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്നറിന്റെയും ഭാര്യയുടേയും മരണത്തിൽ മകൻ നിക്ക്...

‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പുതിയ വളർച്ചാ ഘട്ടത്തിലേക്ക്’: മോത്തിലാൽ ഓസ്വാൾ

പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് 30-ാം വാർഷിക...

അണ്ടർ-19 വനിതാ ഏകദിന ട്രോഫിയിൽ വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോല്പിച്ചത് 95 റൺസിന്

ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം....

Topics

‘സീസൺ ഓഫ് ഗിഫ്റ്റിംഗ്’; ജോയ്ആലുക്കാസിൽ വർഷാവസാന ഓഫർ ഫെസ്റ്റിവെൽ

ആഭരണ രംഗത്ത് അറുപത് വർഷത്തെ പാരമ്പര്യമുള്ള ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ...

അറുതിയില്ലാത്ത ദുരിതം; ശ്വാസം കിട്ടാതെ പിടഞ്ഞ് ഡൽഹി, വിമാന സർവീസുകൾ ഉൾപ്പെടെ റദ്ദാക്കി

വായുമലിനീകരണത്തിലും മൂടൽമഞ്ഞിനും അറുതിയില്ലാത്ത സ്ഥിതിയിലാണ് രാജ്യതലസ്ഥാനം. വായു ഗുണനിലവാരം മോശമായതിനു പിന്നാലെ...

 പ്രതീക്ഷയേകി മടങ്ങും മുൻപുള്ള മെസിയുടെ വാക്കുകൾ;”ഇവിടെ പന്തുതട്ടണമെന്ന് ആഗ്രഹമുണ്ട്”

ഇതിഹാസ താരം ലയണൽ മെസി ഇന്ത്യയിൽ പന്തുതട്ടുമോ? ഇനിയും ഇന്ത്യയിൽ വരണമെന്ന...
spot_img

Related Articles

Popular Categories

spot_img