കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പിന് കീഴിലുള്ള എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റീസ് വകുപ്പ് ഡെപ്യൂട്ടി ചീഫ് കമ്മീഷണര്‍ പ്രവീണ്‍ പ്രകാശ് അംബസ്ത ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചു. കലാവതരണം നടത്തുമ്പോള്‍ ഭിന്നശേഷിക്കുട്ടികളിലുണ്ടാകുന്ന ആത്മവിശ്വാസവും സന്തോഷവും മികച്ച ഒരു അനുഭവമാണ് നല്‍കിയത്.
ഡിഫറന്റ് ആര്‍ട് സെന്റര്‍ നടത്തുന്ന ഈ ബോധന മാതൃക ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നതിലൂടെ ഭിന്നശേഷിക്കാരെ സമൂഹത്തില്‍ അറിയപ്പെടുന്നവരായി മാറ്റുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ പി.റ്റി ബാബുരാജിനൊപ്പമാണ് അദ്ദേഹം സെന്ററില്‍ എത്തിയത്. ഇന്നലെ വൈകിട്ടോടെ എത്തിയ അദ്ദേഹം സെന്ററിലെ എല്ലാ വിഭാഗങ്ങളും നേരില്‍ കണ്ട് മനസ്സിലാക്കി.
ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍, സി.എഫ്.ഒ അശ്വതിനിഷാന്ത്, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, മീഡിയ ഡയറക്ടര്‍ നന്ദഗോപാല്‍ നായര്‍, എച്ച്.ആര്‍ മാനേജര്‍ കവിത, ക്രിയേറ്റീവ് ഹെഡ് ഭരതരാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഹരി.എസ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.



