മെസിയും ‘പിന്‍ഗാമി’യും നേര്‍ക്കുനേര്‍; അര്‍ജന്റീന-സ്‌പെയിന്‍ ഫൈനലിസിമ പോരാട്ടം ദോഹയില്‍

ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരും യൂറോപ്പില്‍ കരുത്ത് തെളിയിച്ചവരും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് 36 വര്‍ഷത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനക്കായി ലയണല്‍ മെസി ലോക കപ്പ് ഉയര്‍ത്തിയ ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം. 2022-ല്‍ മെസിയും സംഘവും ചരിത്രം കുറിച്ച ദോഹയിലെ സ്റ്റേഡിയത്തില്‍ വീണ്ടുമൊരു പ്രധാന കിരീടത്തില്‍ നീലക്കുപ്പായക്കാര്‍ മുത്തമിടുമോ അതോ മെസിയുടെ പിന്‍ഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന്‍ യമാലും സംഘവും ഫൈനലിസിമ കടക്കുമോ എന്നതാണ് സോക്കര്‍ ലോകത്തെ കൗതുകം. 2026 മാര്‍ച്ച് 27 നാണ് ഫൈനലിസിമയില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും യൂറോ ചാമ്പ്യന്‍മാരായ സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുക. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും മെസിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന്‍ യമാലും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന പ്രത്യേകതയും ഇത്തവണത്തെ ഫൈനലിസിമക്കുണ്ട്. 2022 ന് മുമ്പ് നടന്ന ഫൈനലിസിമയില്‍ അന്നത്തെ യൂറോപ്പ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ മെസി നയിച്ച അര്‍ജന്റീന ടീം തോല്‍പ്പിച്ചിരുന്നു.

2022 ലോക കപ്പ് ഫൈനല്‍ മത്സരമടക്കം അര്‍ജന്റീന നാല് മത്സരങ്ങള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ കളിച്ചിട്ടുണ്ട്. 2024- ല്‍ ജര്‍മ്മനിയിലായിരുന്നു യൂറോ കപ്പ് നടന്നത്. ബെര്‍ലിനില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഫൈനലില്‍ പ്രവേശിച്ച ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ നാലാം തവണ യൂറോ കപ്പ് സ്വന്തമാക്കിയത്. 2024-ല്‍ അമേരിക്കയിലായിരുന്നു മെസിയും സംഘവും പതിനാറാം തവണ കോപ്പ കിരീടം ചൂടിയത്. ഫ്‌ളോറിഡയില്‍ നടന്ന ഫൈനലില്‍ അധിക സമയത്തായിരുന്നു കൊളംബിയക്കെതിരായി അര്‍ജന്റീനയുടെ ഗോള്‍. ഏക ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം.

90 മിനിറ്റ് മാത്രമായിരിക്കും ഫൈനലിസിമ മത്സരം. ഇരുടീമുകളും തുല്യത പാലിക്കുന്ന പക്ഷം അധിക സമയം നല്‍കാതെ നേരിട്ട് ടൈബ്രേക്കര്‍ സ്‌പോട്ട് കിക്കുകളിലേക്ക് പോകും. രണ്ട് കോണ്‍ഫെഡറേഷനുകളും സംയുക്തമായാണ് മത്സര റഫറിമാരെ നിയമിക്കുക. വീഡിയോ അസിസ്റ്റന്റ് റഫറി (VAR), ഗോള്‍-ലൈന്‍ സാങ്കേതികവിദ്യ, സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി (SAOT) എന്നിവയെല്ലാം ഫൈനലിസിമ മത്സരത്തിനുമുണ്ടായിരിക്കും.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img