നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന്  ആൽബനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ തുടക്കം കുറിച്ചു.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് പ്രമേയ വിഷയം.

കോൺഫറൻസ്  പ്രചാരണത്തിന്റെ ഭാഗമായി  ന്യൂയോർക്  ആൽബനിയിലെ സെന്റ് പോൾസ്  ഓർത്തഡോക്സ് ദേവാലയത്തിൽ  ഫാമിലി & യൂത്ത് കോൺഫറൻസ് ടീം  സന്ദർശനം നടത്തി.  കോൺഫറൻസ് കോർഡിനേറ്റർ സെന്റ് പോൾസ്  ദേവാലയ വികാരി ഫാ. അലക്സ് കെ. ജോയ്  ടീമിനെ സ്വാഗതം ചെയ്തുകൊണ്ട് അവരുടെ സമർപ്പണബോധത്തെ പ്രകീർത്തിച്ചു  സംസാരിക്കുകയും ഇടവകയിലെ വിശ്വാസികളോട് കോൺഫറൻസിന് പരിപൂർണ പിന്തുണ നൽകി വൻ വിജയമാക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്‌തു.

ട്രഷറർ ജോൺ താമരവേലിൽ മുൻ വർഷങ്ങളിലെ ശക്തമായ യുവജന പങ്കാളിത്തം എടുത്തു പറയുകയും ഈ വർഷം പ്രത്യേകിച്ച് യുവജനങ്ങൾക്കായി രജിസ്ട്രേഷൻ ഫീസ് കുറച്ചത് ചൂണ്ടി കാണിക്കുകയും ചെയ്തു.
അസിസ്റ്റന്റ് ട്രഷറർ റിംഗിൾ ബിജു സ്പോൺസർഷിപ്പും  റാഫിൾ ടിക്കറ്റുകളും എടുത്തു കോൺഫറൻസിനെ പിന്തുണക്കണമെന്നും, കോൺഫറൻസ് തന്റെ കുടുംബത്തെ എങ്ങനെ പോസിറ്റീവായി സ്വാധീനിച്ചു എന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയും ചെയ്തു.
സുവനീർ കോർഡിനേറ്റർ റെബേക്ക പോത്തൻ കോൺഫറസിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന “ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് തിയേറ്റർ സന്ദർശനം ഉൾപ്പെടെയുള്ള പ്രോഗ്രാമുകളെ കുറിച്ചു സംസാരിക്കുകയും  ട്രൈ-സ്റ്റേറ്റ് ഏരിയയിൽ നിന്ന് കോൺഫറൻസിലേക്കുള്ള യാത്ര സൗകര്യത്തിനായി ഒരു ചാർട്ടർ ബസ് ലഭ്യമായിരിക്കുമെന്നും  അറിയിച്ചു.
ഭദ്രാസന കൗൺസിൽ അംഗം സജി പോത്തൻ കോർ ടീമിന്റെ സമർപ്പണവും, പരിശ്രമങ്ങളും ഏറെ പ്രശംസനീയമാണെന്ന് പറഞ്ഞു.

കോൺഫറൻസ്  2022-23 വർഷ സെക്രട്ടറി ചെറിയാൻ പെരുമാൾ കോൺഫറൻസിന്റെ  പ്രാധാന്യത്തെ പറ്റി സംസാരിക്കുകയും ഈ വർഷത്തെ കോൺഫറൻസിനായി തെരഞ്ഞെടുത്ത വേദിയേയും, ഭക്ഷണ ക്രമീകരണങ്ങളേയും കുറിച്ചു്  സംസാരിച്ചു.

2025 ലെ വിൻറ്റർ  സമ്മിറ്റ് കോ-ഓർഡിനേറ്റർ ജൂലിയ അലക്സ് വളരെ ചെറുപ്പം മുതൽ കോൺഫറൻസിൽ പങ്കെടുത്തതും അത് തന്റെ വിശ്വാസ യാത്രയ്ക്കും സൗഹൃദങ്ങൾക്കും എങ്ങനെ പ്രയോജനം ചെയ്തുവെന്നും എടുത്തു പറഞ്ഞു.

സെന്റ് പോൾസ്  ദേവാലയ എം.ജി.ഓ.സി.എസ്.എം  സെക്രട്ടറി ജെന്നിഫർ അലക്സ് എല്ലാ പാരിഷ് അംഗങ്ങളേയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു സംസാരിച്ചു. കോൺഫറൻസ്  പ്രചാരണത്തിനായി പള്ളി സന്ദർശനത്തിന് ടീമിന് പാരിഷ് സെക്രട്ടറി ഏലിയാമ്മ ജേക്കബ് നന്ദി അറിയിച്ചു

മൂന്ന് ഗോൾഡ് സ്പോൺസർഷിപ്പുകൾ, സുവനീറിലെ പതിനാല് പൂർണ്ണ പേജ് പരസ്യങ്ങൾ, ഇരുപത്തിയഞ്ച് രജിസ്ട്രേഷനുകൾ എന്നിവയിലൂടെ സെന്റ്  പോൾസ് പള്ളി അംഗങ്ങൾ കോൺഫറൻസിന് ശക്തമായ പിന്തുണ നൽകി.

പോൾ ജോൺ ആൻഡ് ഫാമിലി, ഡോ ഉമ്മൻ നൈനാൻ ആൻഡ് ഫാമിലി, അനിൽ തോമസ് ആൻഡ്‌ ഫാമിലി എന്നിവരാണ് സെന്റ് പോൾസ്  ദേവാലയത്തിൽ നിന്നുള്ള ഗോൾഡ് സ്പോൺസേഴ്‌സ്  

കൂടുതൽ വിവരങ്ങൾക്കായി  https://fycnead.org/  സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക

ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Hot this week

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട...

Topics

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...
spot_img

Related Articles

Popular Categories

spot_img