ശബരിമല സ്വർണ്ണക്കൊള്ള; കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് CBI

കോടതി പറഞ്ഞാൽ ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നൽകിയ ഹർജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

ഇഡി സ്വർണക്കൊള്ളയുമായി മുന്നോട്ട് പോവുകയാണ്. ഉടൻതന്നെ കേസിൽ ഇസിഎൊർ രജിസ്റ്റർ ചെയ്യുക. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാൻ തായാറെന്ന് അറിയിക്കുന്നത്. കോടതി നിർദേശിച്ചാൽ മാത്രമേ സിബിഐ നടപടികളിലേക്ക് കടക്കുകയുള്ളൂ. സ്വർണക്കൊള്ള സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന കേസല്ല. വിവിധ സംസ്ഥാനങ്ങളിൽ കേസുമായി ബന്ധമുണ്ട്. അതിനാൽ നിലവിലെ എസ്‌ഐടിയ്ക്ക് കേസ് അന്വേഷിക്കാൻ പരിമിതിയുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന അഭിപ്രായം ഉയർന്നത്.അതേസമയയം ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക് നീങ്ങുകയാണ്. എസ്ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാൾ. ഇയാൾ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചെയ്ത് സ്മാർട്ട് ക്രിയേഷൻസുമായുള്ള ഇടപാടുകൾ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തൊണ്ടിമുതൽ കണ്ടെത്താനുള്ള അന്വേഷണം എസ്ഐടി ഊർജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതൽ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടിമുതലെന്ന പേരിൽ 109 ഗ്രാം ചെന്നൈ സ്മാർട് ക്രീയേഷൻസിൽ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവർധനിൽ നിന്നും പിടിച്ചെടുത്തിരുന്നു.എന്നാൽ ഇവ ശബരിമലയിൽ നിന്നെടുത്ത യഥാർത്ഥ സ്വർണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വർണ്ണം പ്രതികൾ തന്നെ എസ്ഐടിക്ക് കൈമാറിയതാണ്.

Hot this week

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗം കണ്ടെത്തിയത് കോഴി, താറാവ്, കാട എന്നിവയിൽ

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴി, താറാവ്, കാട എന്നിവയിലാണ്...

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുര്‍ഗ കാമിയുടെ...

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന്...

സിസ തോമസിനെ വിസിയാക്കിയതിന് ശേഷമുള്ള ആദ്യ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം; ഗവര്‍ണര്‍ സാങ്കേതിക സര്‍വകലാശാലയില്‍

ഡോ. സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറാക്കിയതിന് ശേഷമുള്ള ആദ്യ...

44-മത്  ഐസിഇസിഎച്ച് ക്രിസ്തുമസ് കരോളും  4 മത്  കരോൾ ഗാന  മത്സരവും ഡിസംബർ 28 ന്  

ഇന്ത്യൻ  ക്രിസ്ത്യൻ  എക്യൂമിനിക്കൽ  കമ്മ്യൂണിറ്റി  ഓഫ്‌ ഹുസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ  ...

Topics

എപ്‌സ്റ്റീൻ ഫയലുകൾ: പാം ബോണ്ടിക്കെതിരെ നടപടിയെടുക്കാൻ യുഎസ് കോൺഗ്രസ് അംഗങ്ങൾ

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പൂർണ്ണമായി പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് അറ്റോർണി ജനറൽ...

നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിൽ “സഭാ ദിനാചരണം 2025” ആചരിച്ചു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 21 ഞായറാഴ്ച...

ട്രംപിനെ പുകഴ്ത്തി നിക്കി മിനാജ്; അരിസോണയിലെ വേദിയിൽ അപ്രതീക്ഷിത സാന്നിധ്യം

പ്രശസ്ത അമേരിക്കൻ റാപ്പർ നക്കി മിനാജ് അരിസോണയിൽ നടന്ന കൺസർവേറ്റീവ് പ്രവർത്തകരുടെ...
spot_img

Related Articles

Popular Categories

spot_img