‘ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി

ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിളക്കമാർന്ന സന്ദേശങ്ങളുമായി വീണ്ടുമൊരു ക്രിസ്തുമസ് എത്തിയിരിക്കുന്നു. പരസ്പരസ്‌നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച്, ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്.

ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും എല്ലാ രൂപങ്ങളിൽ നിന്നും മുക്തമായ, സമത്വസുന്ദരമായ ഒരു ലോകക്രമമാണ് ക്രിസ്തു വിഭാവനം ചെയ്തത്. മനുഷ്യരെ ഭിന്നിപ്പിക്കാനും, അപരവിദ്വേഷം പ്രചരിപ്പിച്ച് തമ്മിലടിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ ക്രിസ്തു മുന്നോട്ടുവച്ച പുരോഗമന ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. അവ ഉൾക്കൊണ്ട് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം.പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതിയ വാതിലുകൾ തുറന്നുകൊണ്ടാണ് ഓരോ പുതുവർഷവും കടന്നുവരുന്നത്. സാമൂഹ്യനീതി, സമത്വം, പുരോഗതി എന്നിവയിൽ അധിഷ്ഠിതമായ നവകേരളസൃഷ്ടിക്ക് ഈ പുതുവർഷം ഊർജ്ജം പകരും. ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല നാളേക്കുവേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.

Hot this week

ഹോളിഡേ ഇന്നില്‍ കൈറ റെസ്‌റ്റോറന്റ്  തുറന്നു

കൊച്ചി- ഗ്രീക്ക്, പേര്‍ഷ്യന്‍ രുചികളുമായി  കൈറ ഹൈ എനര്‍ജി പ്രീമിയം റെസ്‌റ്റോറന്റ്...

ട്രംപിന്റെ ഊർജ്ജ ഫണ്ട് വെട്ടിക്കുറയ്ക്കൽ ഭരണഘടനാ വിരുദ്ധമെന്ന് ജഡ്ജി അമിത് മേത്ത

ഫെഡറൽ ഊർജ്ജ ഗ്രാന്റുകൾ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന്...

75 രാജ്യങ്ങൾക്കുള്ള ഇമിഗ്രന്റ് വിസ നടപടികൾ അമേരിക്ക നിർത്തിവെക്കുന്നു, ജനുവരി 21 മുതൽ ഈ നിയന്ത്രണം നിലവിൽ വരും

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി 75...

2025ൽ വിറ്റത് 18,001 കാറുകൾ; വാർഷിക വിൽപനയിൽ 14% റെക്കോർഡ് വളർച്ച നേടി ബിഎംഡബ്ല്യു

കഴിഞ്ഞവർഷം ഇന്ത്യൻ വിപണിയിൽ 18,001 കാറുകൾ വിറ്റഴിച്ച് ആഡംബര വാഹന നിർമാതാക്കളായ...

Topics

ഇന്ത്യ – ന്യൂസിലാൻഡ് ഏകദിനത്തിൽ ബി.സി.സി.ഐയുടെ മാച്ച് ഒബ്സർവറായി സാജൻ കെ. വർഗീസിനെ നിയമിച്ചു

 ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇൻഡോറിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ...

കൊച്ചി നഗരത്തിലെ   ഇടറോഡുകൾ അപകടക്കെണിയായി മാറുന്നു

കൊച്ചി നഗരത്തിലെ  റോഡപകട നിരക്ക്  മഴയും, കുറഞ്ഞ അന്തരീക്ഷ ഊഷ്മാവുമുള്ള  കാലാവസ്ഥയുമായി  ബന്ധപ്പെട്ടിരിക്കുന്നു...

ഇല്ലിനോയിസ് സെനറ്റ് പ്രൈമറി: രാജാ കൃഷ്ണമൂർത്തിക്ക് വൻ മുന്നേറ്റം

സെനറ്റിൽ നിന്നും വിരമിക്കുന്ന സെനറ്റർ ഡിക് ഡർബിന് പകരക്കാരനെ കണ്ടെത്താനുള്ള ഇല്ലിനോയിസ്...
spot_img

Related Articles

Popular Categories

spot_img