സ്നേഹം ഭൂമിയിൽ പിറന്ന ദിനം , ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിൽ

മണ്ണിലും മനസിലും വിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം നിറച്ച് മറ്റൊരു ക്രിസ്മസ് കൂടി. തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. ശൈത്യത്തിന്റെ കാഠിന്യത്തിലും സ്‌നേഹത്തിന്റെ ചൂടു പകരുന്നു ഈ ഉത്സവം.

തിരുപ്പിറവി നേരത്ത് ആകാശത്ത് വിരിഞ്ഞ ആ വലിയ നക്ഷത്രം വെറുമൊരു അടയാളമായിരുന്നില്ല. അത് പ്രത്യാശയുടെ കിരണമായിരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. വീട്ടുമുറ്റത്ത് പുൽക്കൂടൊരുക്കിയും വർണവിളക്കുകൾ കത്തിച്ചും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളുമൊക്കെയായി ഇത്തവണയും ക്രിസ്മസ് ആഘോഷം ദിവസങ്ങൾക്ക് മുന്നേ തുടങ്ങി.സമ്മാനങ്ങൾ നൽകിയും കേക്ക് മുറിച്ചും കരോൾ സംഗീതത്തിൻറെ അകമ്പടിയുമായി സാന്താക്ലോസ് എത്തുന്നതുമെല്ലാം ക്രിസ്മസ് ദിവസത്തിന് മാറ്റ് കൂട്ടുന്നു. ആശംസാ സന്ദേശങ്ങളടങ്ങിയ കാർഡുകളും കൈമാറി, ബന്ധങ്ങൾ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ് പരസ്പരം കൈമാറുന്ന കേക്കിന്റെ മധുരവും സമ്മാനപ്പൊതികളും കേവലം ചടങ്ങുകളല്ല, മറിച്ച് ഹൃദയങ്ങൾ തമ്മിലുള്ള പാലങ്ങളാണ്.സ്വർണസിംഹാസനങ്ങൾ വെടിഞ്ഞ് ഒരു പുൽക്കൂട്ടിൽ പിറവി കൊണ്ട ദൈവപുത്രൻ നമുക്ക് നൽകുന്ന പാഠം വിനയത്തിന്റേതാണ്. വൈക്കോലുകൊണ്ടൊരുക്കിയ മെത്തയിൽ ഉറങ്ങുന്ന ഉണ്ണിയേശു, എളിയവരുടെ കൂടെ നിലകൊള്ളാൻ നമ്മെ ഓരോരുത്തരേയും ഓർമ്മിപ്പിക്കുന്നു.

Hot this week

ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; കഴിഞ്ഞ വർഷം മാത്രം 47 മരണം, രോഗം ബാധിച്ചത് 201 പേർക്ക്

കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധനവ്. കഴിഞ്ഞ...

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

Topics

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....
spot_img

Related Articles

Popular Categories

spot_img