കാര്യവട്ടത്ത് ഷെഫാലി ഷോ; ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം; ശ്രീലങ്കക്കെതിരായ ട്വന്റി -20 പരമ്പര തൂക്കി ഇന്ത്യ

ശ്രീലങ്കക്കെതിരായ ട്വന്റി -20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. കാര്യവട്ടത്തെ മൂന്നാം ട്വന്റി- 20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. പുറത്താകാതെ 79 റണ്‍സ് നേടിയ ഷഫാലി വര്‍മയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരരഞ്ഞെടുക്കുകയായിരുന്നു. സ്മൃതി മന്ഥന, ജെമീമ റൊഡ്രിഗ്‌സ്, ഹര്‍മന്‍പ്രീത് കൗര്‍, റിച്ച ഘോഷ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ എല്ലാം ഇന്ത്യന്‍ ഇലവനില്‍ എത്തിയപ്പോള്‍ സ്‌നേഹ റാണയ്ക്കും അരുന്ധതിക്കും വിശ്രമം നല്‍കി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തു. 32 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. രേണുക സിങ് ഇന്ത്യയ്ക്കായി നാലു വിക്കറ്റുകളും ദീപ്തി ശര്‍മ മൂന്നു വിക്കറ്റുകളും വീഴ്ത്തി. 32 പന്തില്‍ 27 റണ്‍സെടുത്ത ഇമേഷ ദുലാനിയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 32 പന്തില്‍ 27 റണ്‍സെടുത്ത ഇമേഷ ദുലാനിയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഹാസിനി പെരേര (18 പന്തില്‍ 25), കവിഷ ദില്‍ഹരി (13 പന്തില്‍ 20), കൗശിനി നുത്യാംഗന (16 പന്തില്‍ 19) എന്നിവരാണ് ശ്രീലങ്കന്‍ നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.മറുപടി ബാറ്റിംഗില്‍ ഷെഫാലി വര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗിനാണ് കാര്യവട്ടം സാക്ഷ്യം വഹിച്ചത്. വെറും 24 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ഷെഫാലി, വനിതാ ടി20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമെന്ന മിതാലി രാജിന്റെ റെക്കോര്‍ഡും മറികടന്നു. ജെമീമ റോഡ്രിഗസ് നേരത്തെ പുറത്തായെങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (21) ഷഫാലിക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാകും ഇനി ഇന്ത്യയുടെ ശ്രമം.

Hot this week

27 വർഷത്തെ ഔദ്യോഗിക സേവനം; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു....

വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിസ്മയാ മോഹൻലാൽ, ആശിഷ് ജോ ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ജൂഡ്...

വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ കൺവെൻഷൻ ദുബായിൽ സമാപിച്ചു

ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) അഞ്ചാമത്...

ബിജെപി അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്. സന്ദർശന തീയതി...

അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ്  തെരഞ്ഞെടുക്കപ്പെട്ടു

പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക...

Topics

ട്രംപിന്റെ താരിഫ് ഭീഷണി: വിപണിയിൽ ആശങ്ക, ഓഹരി സൂചികകൾ കൂപ്പുകുത്തി

 യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര നികുതികൾ (Tariffs) ചുമത്തുമെന്ന അമേരിക്കൻ...

“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ...

ടെക്സസിൽ ശൈത്യതരംഗം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്...
spot_img

Related Articles

Popular Categories

spot_img