ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച ഇന്ന്; കീവിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച ഇന്ന് ഫ്ലോറിഡയിൽ നടക്കാനിരിക്കെ യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് റഷ്യയുടെ കനത്ത വ്യോമാക്രമണം. രണ്ടു പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ട്രംപുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുമായി സെലൻസ്കി ചർച്ച നടത്തി.

യുക്രെയ്നുളള സുരക്ഷാ ഗ്യാരണ്ടിയും ഭൂമി കൈമാറ്റവും ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. കിഴക്കൻ ഡോൺബാസ് പ്രദേശത്തു നിന്നും റഷ്യൻ സൈന്യം പിന്മാറിയാൽ യുക്രെയ്നും പിന്മാറാമെന്നും പ്രത്യേക സാമ്പത്തിക മേഖലയാക്കാമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. കിഴക്കൻ മേഖലയിൽ നിന്നും യുക്രെയ്ൻ സൈന്യം പിന്മാറുമെന്നും, സൈനിക സാന്നിദ്ധ്യമില്ലാത്ത പ്രദേശമാക്കി മാറ്റുമെന്നും സെലൻസ്കി നേരത്തെ പറഞ്ഞിരുന്നു. റഷ്യയുടെ അധിനിവേശം ചെറുത്ത് സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അമേരിക്കയ്ക്കും നാറ്റോയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമാണെന്നും സെലൻസ്കി വ്യക്തമാക്കിയിരുന്നു.അതേസമയം യുക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണത്തെത്തുടർന്ന് താത്ക്കാലികമായി അടച്ച രണ്ട് പോളിഷ് വിമാനത്താവളങ്ങൾ വീണ്ടും തുറന്നു. തെക്കുകിഴക്കൻ പോളണ്ടിലെ റസെസോ, ലുബ്ലിൻ വിമാനത്താവളങ്ങൾ തുറന്നതായി പോളിഷ് എയർ നാവിഗേഷൻ സർവീസസ് ഏജൻസി അറിയിച്ചു.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img