യാരെടാ ഇന്ത പയ്യന്‍? ഇന്‍സ്റ്റ കത്തിച്ച് ബേസിലിന്റെ സാം ബോയ്

ക്യാരക്ടര്‍ പോസ്റ്ററിനു പിന്നാലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ബേസില്‍ ജോസഫ്. ബേസില്‍ ആദ്യമായി നിര്‍മിക്കുന്ന അതിരടിയിലെ സ്വന്തം കഥാപാത്രത്തെയാണ് സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. കോളേജ് വിദ്യാര്‍ഥിയായ സാം കുട്ടി (സാം ബോയ്) എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

സാം ബോയ്, റോള്‍ നമ്പര്‍ 31, ഫസ്റ്റ് ഇയര്‍ ബിടെക്, സിവില്‍ എഞ്ചിനീയറിങ്, ബിസിഇടി എന്ന കുറിപ്പോടെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രം ബേസില്‍ പുറത്തുവിട്ടത്. ബേസിലിന്റെ ഇതുവരെ കാണാത്ത ലുക്കാണ് അതിരടിയിലേത്. ഓണം റിലീസ് ആയിട്ടാകും അതിരടി തിയേറ്ററുകളിലെത്തുക.

ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാം ബോയി ഇങ്ങനെയാണെങ്കില്‍ ടൊവിനോയുടേയും വിനീതിന്റെ ക്യാരക്ടര്‍ ലുക്കിനായി കട്ട വെയിറ്റിങ് എന്നാണ് സോഷ്യല്‍മീഡിയയിലെ കമന്റുകള്‍.

അരുണ്‍ അനിരുദ്ധന്‍ ആണ് അതിരടിയുടെ സംവിധായകന്‍. പക്കാ മാസ് എന്റര്‍ടൈനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സിനിമയുടെ ടീസര്‍ സൂചിപ്പിക്കുന്നത്. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു എസും ചേര്‍ന്നാണ് ‘അതിരടി’യുടെ നിര്‍മാണം.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് അരുണ്‍. സംവിധായകന്റെ ആദ്യ ചിത്രമാണ് ‘അതിരടി’. പോള്‍സണ്‍ സ്‌കറിയ, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും അതിരടിയുടെ സഹനിര്‍മാതാക്കളാണ്. ‘മിന്നല്‍ മുരളി’ക്ക് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും സമീര്‍ താഹിറും അരുണ്‍ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം സാമുവല്‍ ഹെന്റി, സംഗീതം വിഷ്ണു വിജയ്, എഡിറ്റര്‍ ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ മാനവ് സുരേഷ്, കോസ്റ്റ്യൂം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍ നിക്‌സണ്‍ ജോര്‍ജ്, വരികള്‍ സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്റണി തോമസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഖില്‍ രാമനാഥ്, അമല്‍ സേവ്യര്‍ മനക്കത്തറയില്‍, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടര്‍ സുകു ദാമോദര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍ സര്‍ക്കാസനം, പിആര്‍ഒ വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍.

Hot this week

ഇന്ത്യയില്‍ ജനിച്ച പെണ്‍കുട്ടി; ആരാണ് സ്‌ട്രേഞ്ചര്‍ തിങ്‌സിലെ കാളി?

സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണ്‍ 5 പുറത്തിറങ്ങിയതോടെ ഇഷ്ട കഥാപാത്രങ്ങളെയെല്ലാം വീണ്ടും കാണാനായതിന്റെ...

കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം; 18 വയസിൽ താഴെയുള്ളവർക്ക് വിൽക്കാൻ പാടില്ല

കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. 18...

പുതുവർഷത്തിന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കണം: ഇല്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകും

ഡിസംബർ 31നകം ആധാറുമായി ലിങ്ക് ചെയ്യാത്തവരുടെ പാൻകാർഡുകൾ 2026 ജനുവരി ഒന്നു...

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ശ്രേയസ് ഉണ്ടാകുമോ? അനിശ്ചിതത്വം തുടരുന്നു

ജനുവരി 11 ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍...

ഇന്ത്യയിൽ സ്റ്റിയറിംഗ് വലതുവശത്ത് തന്നെ; കാരണം ഇതാണ്

വാഹനം ഓടിക്കുമ്പോൾ സ്റ്റിയറിംഗ് വലതുവശത്താണ്. എല്ലാ രാജ്യങ്ങളിലും അങ്ങനെയല്ല കേട്ടോ. ഇന്ത്യയിൽ...

Topics

വലിച്ചുവാരി ഹാഷ്ടാഗുകൾ ഇട്ട് റീച്ച് കൂട്ടൽ നടക്കില്ല; നിയന്ത്രണവുമായി ഇൻസ്റ്റാഗ്രാം

കണ്ടെൻറ് സെർച്ചിംഗ് സംബന്ധിച്ച് സുപ്രധാന മാറ്റവുമായി ഇൻസ്റ്റഗ്രാം. റീലുകളിലും പോസ്റ്റുകളിലും അനുവദനീയമായ...

ന്യൂജേഴ്‌സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; നടുക്കുന്ന അപകട ദൃശ്യങ്ങൾ പുറത്ത്

ഞായറാഴ്ച ന്യൂജേഴ്‌സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് വച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

വിഷപ്പുകയിലും മൂടൽമഞ്ഞിലും മൂടി ഡൽഹി; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കനത്ത മൂടൽമഞ്ഞിലും വിഷപ്പുകയിലും വലഞ്ഞ് ഡൽഹി. സാഹചര്യം ഗുരുതരമായതോടെ ഇവിടെ റെഡ്...
spot_img

Related Articles

Popular Categories

spot_img