വിജയ് ആലപിച്ച ‘ചെല്ല മകളേ’; ‘ജന നായക’നിലെ ഗാനം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു

വിജയ്‌യുടെ ‘ജന നായക’നിലെ ഓരോ അപ്‌ഡേറ്റിനും വമ്പൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ഇപ്പോഴിതാ ‘ജന നായക’നിൽ അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ വിജയ് ആലപിച്ച മെലഡി ഗാനം ‘ചെല്ല മകളേ’ റിലീസായി ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. വിവേകാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ‘ദളപതി കച്ചേരി’ക്കും രണ്ടാം ഗാനമായ ഒരു ‘പേരെ വരലാര്’ എന്ന ഗാനത്തിനും ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് മൂന്നാമത്തെ ഗാനം പ്രേക്ഷകരിലെക്കെത്തിയത്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകൻ’ 2026 ജനുവരി ഒൻപതിന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്.

ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ‘ജന നായകൻ’ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

‘ജന നായക’ന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: പ്രതീഷ് ശേഖർ.

Hot this week

540 ഡി​ഗ്രി ക്യാമറ സിസ്റ്റം! ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം; മഹീന്ദ്ര XUV 7XO ജനുവരി അ‍ഞ്ചിന് എത്തും

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌യുവി 700 മുഖം മിനുക്കി എത്തുന്ന XUV...

സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി; ശ്രീകോവിൽ ഉൾപ്പെടെ അളന്നു

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി. എസ്ഐടി...

അവധി കിട്ടുന്നില്ലെന്ന് പരാതി പറയാൻ ഫോണിൽ വിളിച്ച് വിദ്യാർഥി, ആരോടും പറയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂളിൽ അവധി കിട്ടുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞ്...

അതിമനോഹരം, പക്ഷെ അതിസാഹസികം; പർവതാരോഹകരുടെ പ്രിയപ്പെട്ട ഇടമായി മഞ്ഞുപുതച്ച മൗണ്ട് എറ്റ്‌ന

ഇറ്റലിയിലെ പർവതാരോഹകരുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു മഞ്ഞുപുതച്ച മൗണ്ട് എറ്റ്‌ന. നിരന്തരം...

Topics

രശ്മിക-വിജയ് ദേവരകൊണ്ട വിവാഹം ഉദയ്പൂരില്‍

അങ്ങനെ ആരാധകര്‍ കാത്തിരുന്ന ആ വിവാഹം ഇങ്ങെത്തുകയാണ്. വിജയ് ദേവരകൊണ്ടയും രശ്മിക...

പൊങ്കലിന് തീയറ്ററുകളില്‍ ‘രാഷ്ട്രീയ യുദ്ധം’: തമിഴകത്ത് വിജയ്‍യും ഉദയനിധിയും നേര്‍ക്കുനേര്‍ 

ജനുവരി 9, 10 ദിവസങ്ങള്‍ തമിഴ്നാട്ടിലെ വെള്ളിത്തിരയില്‍ വെറും പൊങ്കല്‍ ഉത്സവകാലം...

ചോര കണ്ടാൽ അപ്പോ തല കറങ്ങും, കാരണം ധൈര്യക്കുറവല്ല കേട്ടോ!

രക്തം കാണുന്നത് നല്ല ശകുനമാണെന്ന് ഒരു വിശ്വാസം ഉണ്ട്. പക്ഷെ അങ്ങനെ...
spot_img

Related Articles

Popular Categories

spot_img