നീണ്ട നഖങ്ങളും തിളങ്ങുന്ന കണ്ണുകളുമുള്ള രാക്ഷസന്മാർ, കയ്യിൽ തീപ്പന്തം; ജർമനിയിലെ ‘റോഹ്നാട്ട്’ അൽപ്പം ഹൊറർ ആണ്

ഡിസംബർ അവസാനവാരം ജർമൻ പട്ടണങ്ങളിലെ കാഴ്ച അൽപ്പം ഭയാനകമാണ്. റോഡുകളിൽ പ്രേതവും പിശാചുക്കളും മന്ത്രവാദികളും സ്വതന്ത്രമായി വിഹരിക്കും. എന്താണെന്നല്ലേ? ജർമനിയിലെ ശൈത്യകാല ഉത്സവങ്ങളിലൊന്നാണിത്. ഹാലോവീൻ പോലെ പരമ്പരാഗത ആചാരങ്ങളിലൊന്നാണ് റോഹ്നാട്ട് എന്നറിയപ്പെടുന്ന ഈ ഉത്സവം.

തെരുവോരങ്ങളിൽ പരുക്കൻ മാസ്കിട്ട മുഖങ്ങൾ. ഭൂതവും പ്രേതവും പിശാചുക്കളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. നീണ്ട നഖങ്ങളും തിളങ്ങുന്ന കണ്ണുകളുമുള്ള രാക്ഷസന്മാർ. ഹാലോവീൻ പ്രേതങ്ങളെക്കാൾ കുറച്ചുകൂടി ഭീകരരാണ് ഇവർ. കയ്യിൽ തീപ്പന്തമോ തീക്കനലോ ഉണ്ടാവും. രാക്ഷസ മാസ്കുകളും വേഷവിധാനങ്ങളും ഓസ്ട്രിയൻ നിർമിതമാണ്. വസ്ത്രങ്ങൾക്ക് 30 കിലോ ഭാരം വരും. കട്ടിയുള്ള ജാക്കറ്റും മഫ്ളറും ധരിച്ച് വഴിയോരങ്ങളിൽ കാത്തുനിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കാഴ്ചക്കാരെ കയ്യിലെടുക്കാൻ തീകൊണ്ടുള്ള അഭ്യാസ പ്രകടനവും നൃത്തവുമാണ് ആഘോഷത്തിലെ പ്രധാന ഹൈലൈറ്റ്.

ജർമൻ നാടോടി പാരമ്പര്യത്തിലെ ഒരു പ്രധാനപ്പെട്ട ശൈത്യകാല ആചാരമാണ് റോഹ്നാട്ട് അഥവാ റഫ് നൈറ്റ്. ഡിസംബർ 25ന് ആരംഭിച്ച് ജനുവരി ആറ് വരെയാണ് റോഹ്നാട്ട് കാലം. പഴയ വർഷം അവസാനിക്കുകയും പുതിയത് തുടങ്ങുകയും ചെയ്യുന്നതിനിടയിലുള്ള 12 വിശുദ്ധ രാത്രികൾ. ഈ പന്ത്രണ്ട് രാത്രികൾ വരാനിരിക്കുന്ന പന്ത്രണ്ട് മാസങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വസം. ഈ ദിവസങ്ങളിൽ കാണുന്ന സ്വപ്നങ്ങളും അനുഭവങ്ങളും അടുത്ത വർഷത്തെ സ്വാധീനിക്കുമെന്നും വിശ്വാസമുണ്ട്.

Hot this week

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...

Topics

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...
spot_img

Related Articles

Popular Categories

spot_img