“മലയാള സിനിമ വേറെ ലെവൽ”; ‘പൊന്മാനും’ ‘എക്കോ’യും കണ്ട് ഞെട്ടി, ബേസിലിന്റെ അഭിനയത്തിൽ ‘ക്ലീൻ ബൗൾഡ്’ ആയി ദിനേശ് കാർത്തിക്

മലയാള സിനിമയെ സംബന്ധിച്ച് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച വർഷമാണ് 2025. മുതിർന്ന താരങ്ങളും യുവതാരങ്ങളും പരീക്ഷണങ്ങൾക്ക് മുതിർന്ന വർഷം. ഇതിൽ ഏവരുടേയും പ്രിയപ്പെട്ടതായി മാറിയ ചിത്രങ്ങളാണ്  ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊന്മാനും’ ദിൻജിത്ത് അയ്യത്താന്റെ ‘എക്കോ’യും. ഈ സിനിമകൾക്ക് മലയാളത്തിന് പുറത്തും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സിനിമ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്. രണ്ട് ചിത്രവും തന്നെ അതിശയിപ്പിച്ചുവെന്നാണ് ഡികെ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

“ഈ ആഴ്ച ഞാൻ കണ്ട രണ്ട് മികച്ച സിനിമകൾ. പൊൻമാൻ, എക്കോ. പൊൻമാനിലെ ബേസിൽ ജോസഫിന്റെ അഭിനയം അവിശ്വസനീയമാണ്. അദ്ദേഹത്തിലൂടെ നമ്മൾ ആ സിനിമയിൽ ജീവിക്കുകയാണെന്ന് തോന്നും; സഹതാരങ്ങളും പതിവുപോലെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. എക്കോയുടെ സിനിമാറ്റോഗ്രഫിയും ലൊക്കേഷനുകളും എന്നെ അത്ഭുതപ്പെടുത്തി. ദിൻജിത്ത് മനോഹരമായി കോർത്തിണക്കിയ ആ വേറിട്ട കഥ ശരിക്കും അതിശയിപ്പിക്കുന്നതാണ്. മലയാള സിനിമ മറ്റൊരു തലത്തിലാണ്. എല്ലാവർക്കും കൂടുതൽ കരുത്തുണ്ടാകട്ടെ. ഇതുപോലെയുള്ള സിനിമകൾ ഇനിയും നിർമിക്കൂ. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിൽ പുഞ്ചിരി പടർത്തുന്നത് തുടരൂ,” എന്നാണ് ദിനേശ് കാർത്തിക് എക്സിൽ കുറിച്ചത്.

‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം, ‘പൊൻമാൻ’ പ്രേക്ഷകരുടേയും നിരൂപകരുടേയും കയ്യടി നേടിയ ചിത്രമാണ്. ബേസിൽ ജോസഫ് നായകനായ സിനിമയിൽ കൊല്ലമാണ് കഥാപരിസരം. ബേസിൽ എന്ന നടന്റെ റേഞ്ച് എന്താണെന്ന് നമുക്ക് കാട്ടിത്തന്ന കഥാപാത്രമായിരുന്നു പി.പി. അജേഷ്.

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...
spot_img

Related Articles

Popular Categories

spot_img