ക്രിസ്മസ്-പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി വലപ്പാട്- എടത്തിരുത്തി ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്ക് മണപ്പുറം ഫിനാന്‍സിൻ്റെ സ്നേഹാദരം. കമ്പനി ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങിൽ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ ജനപ്രതിനിധികളെ ആദരിച്ചു. വലപ്പാട്, എടത്തുരുത്തി ഗ്രാമ പഞ്ചായത്തുകളുടെ വികസനത്തിനുള്ള മണപ്പുറം ഫിനാൻസിൻ്റെ പിന്തുണ ഭാവിയിലും തുടരുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വിപി. നന്ദകുമാർ ഉറപ്പുനൽകി. നിർധനർക്ക് വീട് വച്ച് നൽകുന്നതടക്കമുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ മാഷ്, എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വലപ്പാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷാനിത ലെനിന്‍, എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി കെ ചന്ദ്ര ബാബു എന്നിവര്‍ സംസാരിച്ചു. മിഷാല്‍ കെ നസീം പ്രാര്‍ത്ഥന ചൊല്ലി. മണപ്പുറം ഫിനാന്‍സ്
സീനിയര്‍ പിആര്‍ഒ കെ എം അഷറഫ് സ്വാഗതവും ജനറല്‍ മാനേജരും ചീഫ് പിആര്‍ഒ യുമായ സനോജ് ഹെര്‍ബര്‍ട്ട് നന്ദിയും പറഞ്ഞു. കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി രാഹുല്‍ വിനായക് വാഡ്‌കെ ചടങ്ങ് നിയന്ത്രിച്ചു.



