ബോക്സ് ഓഫീസ് വിറപ്പിക്കാൻ പ്രഭാസ് വരുന്നു; ‘രാജാ സാബി’ലെ ആവേശം നിറച്ച് ‘ഔവ്വ ഔവ്വ’ ഗാനം പുറത്ത്!

ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘രാജാ സാബ്’ ജനുവരി 9-ന് തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഒരു കാലഘട്ടത്തിൽ തരംഗമായിരുന്ന ‘ഡിസ്കോ ഡാൻസറി’ലെ ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സ് പതിപ്പാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ബപ്പി ലാഹിരി – ഉഷ ഉതുപ്പ് കൂട്ടുകെട്ടിൽ പിറന്ന വിഖ്യാത ഗാനത്തിന് പുതിയ ഭാവം നൽകിയിരിക്കുന്നത് സംഗീത സംവിധായകൻ തമൻ. എസ് ആണ്. പ്രഭാസിനൊപ്പം മൂന്ന് സുന്ദരികൾ ചടുലമായ ചുവടുകളുമായെത്തുന്ന ഈ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. തമൻ, നകാഷ് അസിസ്, ബൃന്ദ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.മുമ്പ് കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലും സ്വാഗിലും പ്രഭാസ് ഇരട്ടവേഷത്തിൽ എത്തുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.ഐതിഹ്യങ്ങളും മിത്തുകളും കോർത്തിണക്കിയുള്ള ഈ ചിത്രം ഒരു കംപ്ലീറ്റ് മാസ് എന്റർടൈനറായിരിക്കും.സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ് എന്നിവർക്കൊപ്പം മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

വമ്പൻ റിലീസായെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.’ബാഹുബലി’ ഫെയിം ആർ.സി. കമൽ കണ്ണൻ ഒരുക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങൾ ചിത്രത്തിന് വലിയൊരു ദൃശ്യവിരുന്നായിരിക്കുമെന്ന് ട്രെയിലർ 2.0 ഉറപ്പുനൽകുന്നു. മാരുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ‘രാജാ സാബ്’ എത്തുന്നത്.ജനുവരി 9 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ രാജാ സാബിന്റെ സംഹാര താണ്ഡവം ആരംഭിക്കും.

Hot this week

ഡബ്ല്യു.എം.സി സണ്ണി വെയ്‌ൽ പ്രൊവിൻസ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ജനുവരി 10-ന്

വേൾഡ് മലയാളി കൗൺസിൽ (WMC) സണ്ണി വെയ്‌ൽ പ്രൊവിൻസിന്റെ നേതൃത്വത്തിൽ 2026-ലെ...

മസാച്യുസെറ്റ്‌സിൽ ഇൻഫ്ലുവൻസ ബാധിച്ച് നാല് കുട്ടികൾ മരിച്ചു; ജാഗ്രതാ നിർദ്ദേശം

അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ പനി (Flu) ബാധിച്ച് ഈ സീസണിൽ ഇതുവരെ നാല്...

പുതുവത്സരത്തിലെ സൗഹൃദവും സാംസ്കാരികവും മെച്ചപ്പെടുത്തുന്ന WMC അമേരിക്ക റീജിയൻ & ഫ്ലോറിഡ പ്രൈം പ്രൊവിൻസ് ടാമ്പ വിരുന്നിന് ഒരുക്കം

ടാമ്പ, ഫ്ലോറിഡ — ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യബോധവും മനുഷ്യസൗഹൃദവും ഉയർത്തിപ്പിടിക്കുന്ന World...

എസ്.എം.സി.സി.യുടെ കാരുണ്യഹസ്തം നൂറ്റിയമ്പതിലധികം കുടുംബങ്ങളിലേക്ക്

ചിക്കാഗോ സീറോ മലബാര്‍ കാത്ത്‌ലിക് കോണ്‍ഗ്രസ്സ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി...

പെട്രോൾ എഞ്ചിനിൽ റോയൽ ‘സഫാരി’ എക്സ്പീരിയൻസ്; ടാറ്റ സഫാരി പെട്രോൾ പുറത്ത്

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ മോട്ടോഴ്‌സിൻ്റെ സഫാരി പെട്രോൾ പുറത്തെത്തി....

Topics

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം...

സിസിഎംഎ ആൽബർട്ട ചാപ്റ്ററിന്റെ തുടക്കം  ഫെബ്രുവരിയിൽ

സെന്റർ ഫോർ കനേഡിയൻ മലയാളീസ് (സിസിഎംഎ) ആൽബർട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി...

‘ICSET (ഇക്സെറ്റ്) 2026’: അന്താരാഷ്ട്ര കോൺക്ലേവ്  ജനുവരി 13ന്

 കേരള സര്‍ക്കാര്‍ ‍ പിന്തുണയോടെ  പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ...
spot_img

Related Articles

Popular Categories

spot_img