ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ അപ്രതീക്ഷിത ഒഴിപ്പിക്കല്‍; പ്രദേശത്ത് സംഘര്‍ഷം

തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപം സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെ പ്രദേശത്തെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടപടികള്‍ ആരംഭിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള നൂറ്റാണ്ട് പഴക്കമുള്ള മസ്ജിദ് സയ്യിദ് ഇലാഹിയോട് ചേര്‍ന്നുള്ള കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനാണ് അധികൃതര്‍ പുലര്‍ച്ചെ എത്തിയത്.

അപ്രതീക്ഷിതമായി എത്തി പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചതിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി. ജനുവരി ഏഴിന് രാവിലെ എട്ട് മണിയോടെ ആരംഭിക്കുമെന്ന് പറഞ്ഞ നടപടികള്‍ പുലര്‍ച്ചെ 1.30 ന് തന്നെ ആരംഭിച്ചു. മസ്ജിദിന്റെ ഭാഗങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മസ്ജിദ് സയ്യിദ് ഇലാഹിയോട് ചേര്‍ന്നുള്ള രാംലീല മൈതാനത്തെ ഭൂമിയിലെ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയും കല്ലേറുണ്ടാകുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും പത്തിലധികം കമ്പനികളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പൊളിക്കല്‍ നടപടിയെന്നാണ് മുന്‍സിപ്പാലിറ്റി അധികൃതരുടെ വാദം. രാംലീല മൈതാനിക്ക് സമീപമുള്ള 38,940 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കയ്യേറ്റങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ നവംബര്‍ 12-ന് കോടതി ഉത്തരവിട്ടിരുന്നു. പള്ളി കമ്മിറ്റി ഇതിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും നടപടി തടയാനായില്ല.

Hot this week

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം...

സിസിഎംഎ ആൽബർട്ട ചാപ്റ്ററിന്റെ തുടക്കം  ഫെബ്രുവരിയിൽ

സെന്റർ ഫോർ കനേഡിയൻ മലയാളീസ് (സിസിഎംഎ) ആൽബർട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി...

‘ICSET (ഇക്സെറ്റ്) 2026’: അന്താരാഷ്ട്ര കോൺക്ലേവ്  ജനുവരി 13ന്

 കേരള സര്‍ക്കാര്‍ ‍ പിന്തുണയോടെ  പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ...

ഗ്ലോബൽ പീസ് പാർലമെന്റ് കോട്ടയത്ത്, നാളെ തുടക്കം

 വേൾഡ്  പീസ് മിഷന്റെ നേതൃത്വത്തിൽ ലോകത്തിലാദ്യമായി പീസ് പാർലമെന്റിന് തുടക്കമാകുന്നു.  2026...

മുഴുനീള റോഡ് മൂവി ‘എച്ച്ടി5’ ചിത്രീകരണം ആരംഭിച്ചു

നർമവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി 'എച്ച്ടി5' (HT5)ന്റെ...

Topics

‘പരാശക്തി’യിൽ ബേസിലിന്റെ ക്യാമിയോ; സർപ്രൈസ് വെളിപ്പെടുത്തി ശിവകാർത്തികേയൻ

 ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന 'പരാശക്തി' സിനിമയിൽ ബേസിൽ ജോസഫിന്റെ...

കേരളത്തിൻ്റെ ‘ഉള്ളുപൊട്ടുമ്പോൾ’ മാത്രം മലയാളി ഓർക്കുന്ന മാധവ് ഗാഡ്ഗിലും, ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടും!

വയനാട് മുണ്ടക്കൈയിൽ മലകൾ കുത്തിയൊലിച്ചപ്പോൾ മലയാളി വീണ്ടും ആ പേര് ഓർത്തു....

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ...
spot_img

Related Articles

Popular Categories

spot_img