നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ നടത്തും. ത ഫെബ്രുവരി ഒന്നിന് വടക്കന്‍ മേഖല ജാഥയും നാലിന് തെക്കന്‍ മേഖല ജാഥയും ആറിന് മധ്യമേഖല ജാഥയും നടക്കും. എംവി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും ആയിരിക്കും ജാഥാ ക്യാപ്റ്റന്‍മാര്‍.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. ഇതിലാണ് തീരുമാനം. മിഷന്‍ 110 ഇടത് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. 110 മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 110 സീറ്റ് നേടണമെന്ന് മന്ത്രിമാരുടെ പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഓരോ മണ്ഡലത്തിന് വേണ്ടിയും പ്രത്യേക പദ്ധതികള്‍ തയാറാക്കും.ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും, വിവാദങ്ങളെ വികസനം കൊണ്ട് മറികടക്കണമെന്നും നിര്‍ദേശമുണ്ട്്. സര്‍വ്വ വിഭാഗം ജനങ്ങളുടെയും ഉന്നതി ലക്ഷ്യമിട്ടാണ് 10 വര്‍ഷം ഭരിച്ചത്.

സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും മികച്ച ഭരണം നടത്താനായി. ബിജെപി നിലപാടിനൊപ്പമാണ് കോണ്‍ഗ്രസ് നിലകൊണ്ടത്. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തു.കലാപങ്ങളില്ലാത്ത നാടായി കേരളത്തെ മാറ്റി.അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാനായി. വര്‍ഗീയ ശക്തികള്‍ക്കെതിരെ കര്‍ശന നിലപാടെടുത്തു തുടങ്ങിയ അടുത്ത 50 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ മിഷന്‍ 110 ആണ് ഇടതുമുന്നണി യോഗത്തിലും മുഖ്യമന്ത്രി അവതരിപ്പിച്ചത്.

Hot this week

ദുബായ്‌ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഇനി ക്ലാസുകളെടുക്കാൻ എഐ ഡോക്ടർമാരും

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് മെഡിക്കൽ...

രജനി – കമൽ ചിത്രം ഒരുക്കാൻ നെൽസൺ; പ്രൊമോ ഷൂട്ട് ഉടൻ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

ഗാസ സമാധാനകരാർ; 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേൽ

ഗാസ സമാധാനകരാറിന്‍റെ ആദ്യഘട്ടം അവസാനത്തിലേക്ക് അടുക്കവെ, 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍...

ആറ് ദിവസത്തിനുള്ളിൽ 31.05 കോടി കളക്ഷൻ; ‘ചത്താ പച്ച’ തമിഴ്, തെലുങ്ക് പതിപ്പുകൾ തിയേറ്ററുകളിലേക്ക്

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് 2026ലെ മികച്ച മലയാള സിനിമകളിലൊന്നായി ‘ചത്താ പച്ച’...

വീണ്ടും താരിഫ് യുദ്ധവുമായി ട്രംപ്; ഭീഷണി ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കെതിരെ

ഒരിടവേളയ്ക്ക് ശേഷം വീണ്ടും താരിഫ് ഭീഷണിയുമായി എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

Topics

‘ആശാൻ’ എത്തുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്, കേരളത്തിൽ വിതരണം ദുൽഖർ സൽമാൻ

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ' എന്ന ചിത്രത്തിന്റെ റിലീസ്...

ഗവൺമെന്റ് സ്തംഭനം ഒഴിവാക്കാൻ ധാരണ: ട്രംപ് ഭരണകൂടവും ഡെമോക്രാറ്റുകളും കൈകോർക്കുന്നു

അമേരിക്കൻ ഗവൺമെന്റ് സ്തംഭനം  ഒഴിവാക്കുന്നതിനായി സെനറ്റ് ഡെമോക്രാറ്റുകളും വൈറ്റ് ഹൗസും തമ്മിൽ...

ലോസ് ആഞ്ചലസ്ഇന്ത്യൻ കോൺസുലേറ്റിൽ റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു

ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം...
spot_img

Related Articles

Popular Categories

spot_img