‘2255’ വിട്ടുകൊടുക്കാൻ പറ്റുമോ! ‘രാജാവിന്റെ മകൻ’ നമ്പർ ലേലത്തിൽ പിടിച്ച് മോഹൻലാൽ

മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമാണ് 1986ൽ റിലീസ് ആയ ‘രാജാവിന്റെ മകൻ’. സിനിമയിലെ വിൻസനറ് ഗോമസിന്റെ ഫോൺ നമ്പർ മലയാളികൾ മറക്കാനിടയില്ല. ‘മൈ ഫോൺ നമ്പർ ഈസ് 2255’ എന്ന് നായകൻ പറയുന്ന മാസ് രംഗം ആരാധകർക്ക് ഇന്നും ആവേശമാണ്. ഇപ്പോഴിതാ തനിക്ക് താരപരിവേഷം തന്ന ചിത്രത്തിലെ ഫോൺ നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. തന്റെ പുതിയ വാഹനത്തിന് വേണ്ടി 1.85 ലക്ഷം രൂപ മുടക്കിയാണ് ‘2255’ എന്ന നമ്പർ നടൻ ലേലത്തിൽ പിടിച്ചത്.

ടൊയോട്ടോ ഇന്നോവ ഹൈക്രോസ് എന്ന കാറിന് വേണ്ടിയാണ് ‘കെഎൽ 07 ഡിജെ 2255’ എന്ന നമ്പർ മോഹൻലാൽ ലേലത്തിൽ പിടിച്ചത്. 31,99,500 രൂപയാണ് ഈ കാറിന്റെ വില. മോഹൻലാൽ അടുത്തിടെ സ്വന്തമാക്കിയ കാരവാന്റെ നമ്പറും ‘2255’ ആയിരുന്നു.

ഇന്നലെ രാവിലെ എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ മറ്റു രണ്ടുപേര്‍ കൂടി പങ്കെടുത്തിരുന്നു. 10,000 രൂപയിലാണ് ലേലം ആരംഭിച്ചത്. മറ്റുള്ളവരുടെ ലേലം വിളി 1,46,000 രൂപയിൽ അവസാനിച്ചു. മോഹൻലാലിന്റെ പ്രതിനിധി 1.85 ലക്ഷം രൂപയ്ക്കാണ് നമ്പർ വിളിച്ചെടുത്തത്. 5000 രൂപ ഫീസ് അടച്ച് മൂന്ന് പേർ നമ്പർ ബുക്ക് ചെയ്ത സാഹചര്യത്തിലാണ് നടപടി ലേലത്തിലേക്ക് കടന്നത്.

Hot this week

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...

‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാൻ LDF ജയിക്കണം, ജനങ്ങൾ‌ ഞങ്ങളോടൊപ്പം’; മുഖ്യമന്ത്രി

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത...

Topics

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ...
spot_img

Related Articles

Popular Categories

spot_img