“ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട”; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്.

കരസേന ദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഭാവിയില്‍ എന്തെങ്കിലും പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായാല്‍ ശക്തമായി നേരിടുമെന്നാണ് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്. വാര്‍ത്താ സമ്മേളനം വിളിച്ചാണ് കരസേനാ മേധാവി ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണെന്ന് വ്യക്തമാക്കിയത്.

വ്യക്തമായ രാഷ്ട്രീയ മാര്‍ഗനിര്‍ദേശത്തില്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സംയുക്ത സൈനിക നീക്കത്തിന്റെ മികച്ച ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

മെയ് 7 നായിരുന്നു ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും നൂറിലധികം ഭീകരാവാദികളെ ഉന്മൂലനം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ പാകിസ്ഥാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇന്ത്യ പ്രതിരോധിക്കുകയും ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ഭീകരര്‍ ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ പ്രായോഗികമായി നിലച്ചുവെന്നും കരസേനാ മേധാവി പറഞ്ഞു. ഇതിനര്‍ഥം ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സേനയുടെ സാന്നിധ്യം കുറച്ചെന്നോ സൈന്യത്തെ പിന്‍വലിച്ചെന്നോ അല്ല. നേരത്തേ ഉണ്ടായിരുന്ന അതേ ജാഗ്രത ഇപ്പോഴും തുടരുന്നുണ്ട്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ രീതി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ആളുകളെ ഇങ്ങോട്ടേക്ക് വരാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Hot this week

വില കൊണ്ടും ഗുണം കൊണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ടാറ്റ പഞ്ച്! ഇവി വാഹന വിപണിയില്‍ വീണ്ടും ആധിപത്യം നേടാന്‍ ടാറ്റ മോട്ടോഴ്‌സ്

ഇവി വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് ടാറ്റ പഞ്ച് ഉടന്‍ വിപണിയിലേക്കെത്തുന്നു....

‘ഇതാണല്ലേ 32 വയസുള്ള കൊച്ചുപയ്യൻ’; ട്രോളുകളിൽ നിറഞ്ഞ് ഹിന്ദി ‘പ്രേമലു’

മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം...

പഞ്ചിനെ കാണാൻ തിങ്ങിനിറഞ്ഞ് ആളുകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റിസണ്‍സിൻ്റെ മനം കവര്‍ന്ന കുഞ്ഞു പഞ്ചിനെ കാണാൻ...

“ഒരു നടി ‘ഐ ലവ് യൂ’ എന്നു പറഞ്ഞു, കേട്ടപാതി ‘ലവ് യൂ ടൂ’ എന്നായിരുന്നു എന്റെ മറുപടി”; ബേസിലിന്റെ പ്രസംഗം വൈറൽ

രാജ്യത്താകമാനം ആരാധകരുള്ള മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കഴിഞ്ഞ...

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

Topics

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. ചെന്നൈയിലെ...

‘എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല’; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

എയിംസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. എയിംസ് വേണമെന്ന...

ചൈനീസ് പടക്കങ്ങളെ പേടിക്കണോ? പടക്കം പൊട്ടി കണ്ണിന് ഗുരുതര പരിക്കേല്‍ക്കുന്നത് തുടര്‍ക്കഥ

ചൈനീസ് പടക്കങ്ങള്‍ പൊട്ടി കണ്ണിന് ഗുരുതര പരിക്കേല്‍ക്കുന്നത് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഒരു...
spot_img

Related Articles

Popular Categories

spot_img