മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്.  കേരള സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള  സംഘടിപ്പിച്ച ഒൻപതാമത് അന്താരാഷ്ട്ര കോൺക്ലേവ് ‘ഇക്സെറ്റ് 2026’  ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ  സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം എന്ന പ്രമേയത്തിലാണ്  കോൺക്ലേവ് നടന്നത്.

വ്യവസായ ലോകത്തിന് അനുയോജ്യമായ പരിശീലന പരിപാടികൾ, സഹകരണങ്ങൾ, വൻകിട പദ്ധതികൾ എന്നിവയിലൂടെ തൊഴിൽ നൈപുണ്യത്തിലെ വിടവ് നികത്തുന്നതിലും, സാങ്കേതിക മേഖലയിലെ പുത്തൻ അവസരങ്ങൾക്കായി കേരളത്തിലെ യുവതയെ സജ്ജരാക്കുന്നതിലും ഐ.സി.ടി അക്കാദമി വഹിക്കുന്ന പങ്ക്‌ വളരെ വലുതാണെന്ന് ഐസിടി അക്കാദമി സിഇഒ മുരളീധരൻ മന്നിങ്കൽ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

ഗൂഗിൾ ഫോർ ഡെവലപ്പേഴ്സ് , മോംഗോ ഡിബി, റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ് , സിഐഒ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ്  ഇക്സെറ്റ് സംഘടിപ്പിച്ചത്.

ഗൂഗിൾ, എ.ഡബ്ല്യു.എസ്, ഐ.ബി.എം തുടങ്ങിയ ആഗോള കമ്പനികളുടെ നേതൃത്വത്തിൽ നടന്ന വർക്ക്ഷോപ്പുകളും ഫയർസൈഡ് ചാറ്റുകളും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പുത്തൻ സാങ്കേതിക വിദ്യകളെ അടുത്തറിയാൻ അവസരമൊരുക്കി. മികച്ച പങ്കാളിത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ നോളജ് ഓഫീസർമാർക്കുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

കോൺക്ലേവിന്റെ വിവിധ സെഷനുകളിലായി ടി.സി.എസ്. വൈസ് പ്രസിഡന്റ് ദിനേശ് തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി.പി, നാസ്കോം എസ്എസ്സി സി.ഒ.ഒ,  ഡോ. ഉപ്മിത് സിങ്,  ഇൻഫോപാർക്ക് & കോഴിക്കോട് സൈബർ പാർക്  സി.ഇ.ഒ  സുശാന്ത് കുറുന്തിൽ, സിഐഒ അസോസിയേഷൻ ഓഫ് ഇന്ത്യ (കേരള ചാപ്റ്റർ) പ്രസിഡന്റ് ശ്രീകുമാർ ബാലചന്ദ്രൻ,  ഐസിടി അക്കാദമി അക്കാദമിക് ഓപ്പറേഷൻസ് ഹെഡ് സാജൻ എം. എന്നിവർ  സംസാരിച്ചു.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img