2025ൽ വിറ്റത് 18,001 കാറുകൾ; വാർഷിക വിൽപനയിൽ 14% റെക്കോർഡ് വളർച്ച നേടി ബിഎംഡബ്ല്യു

കഴിഞ്ഞവർഷം ഇന്ത്യൻ വിപണിയിൽ 18,001 കാറുകൾ വിറ്റഴിച്ച് ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. 17,271 കാറുകളും 730 മിനി യൂണിറ്റുകളുമാണ് വിൽപന നടത്തിയത്. 5841 മോട്ടോർസൈക്കിളുകളും വിറ്റഴിച്ചതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ കാർ വിപണിയിൽ 14 ശതമാനത്തിന്റെ റെക്കോർഡ് വാർഷിക വളർച്ചയാണ് ബിഎംഡബ്ല്യു നേടിയത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള നാലാം പാദത്തിൽ 6023 യൂണിറ്റുകളാണ് വിറ്റത്. 17 ശതമാനമാണ് വാർഷിക വളർച്ച. ആഡംബര ബ്രാൻഡിനോടുള്ള ആളുകളുടെ താൽപര്യവും വിശ്വാസ്യതയുമാണ് ഉയർന്ന വിൽപന വളർച്ച നേടാൻ കമ്പനിയെ സഹായിച്ചതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ സിഇഒ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ സെഗ്‌മെന്റിൽ ഉൾപ്പെടെ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ആഡംബര വാഹന വിപണി അതിവേഗം വളർച്ച കൈവരിക്കുന്നതായും ഉപഭോക്താക്കളുടെ അഭിരുചിയ്ക്കനുസരിച്ച് പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നും ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. ബിഎംഡബ്ല്യു, മിനി, മോട്ടോർസൈക്കിൾ വിഭാഗങ്ങളിലായി ഇരുപതോളം പുതിയ ഉൽപന്നങ്ങളാണ് വിപണിയിൽ അവതരിപ്പിച്ചത്.

Hot this week

ഹോളിഡേ ഇന്നില്‍ കൈറ റെസ്‌റ്റോറന്റ്  തുറന്നു

കൊച്ചി- ഗ്രീക്ക്, പേര്‍ഷ്യന്‍ രുചികളുമായി  കൈറ ഹൈ എനര്‍ജി പ്രീമിയം റെസ്‌റ്റോറന്റ്...

ട്രംപിന്റെ ഊർജ്ജ ഫണ്ട് വെട്ടിക്കുറയ്ക്കൽ ഭരണഘടനാ വിരുദ്ധമെന്ന് ജഡ്ജി അമിത് മേത്ത

ഫെഡറൽ ഊർജ്ജ ഗ്രാന്റുകൾ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന്...

75 രാജ്യങ്ങൾക്കുള്ള ഇമിഗ്രന്റ് വിസ നടപടികൾ അമേരിക്ക നിർത്തിവെക്കുന്നു, ജനുവരി 21 മുതൽ ഈ നിയന്ത്രണം നിലവിൽ വരും

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി 75...

ഇന്ത്യ – ന്യൂസിലാൻഡ് ഏകദിനത്തിൽ ബി.സി.സി.ഐയുടെ മാച്ച് ഒബ്സർവറായി സാജൻ കെ. വർഗീസിനെ നിയമിച്ചു

 ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇൻഡോറിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ...

Topics

കൊച്ചി നഗരത്തിലെ   ഇടറോഡുകൾ അപകടക്കെണിയായി മാറുന്നു

കൊച്ചി നഗരത്തിലെ  റോഡപകട നിരക്ക്  മഴയും, കുറഞ്ഞ അന്തരീക്ഷ ഊഷ്മാവുമുള്ള  കാലാവസ്ഥയുമായി  ബന്ധപ്പെട്ടിരിക്കുന്നു...

ഇല്ലിനോയിസ് സെനറ്റ് പ്രൈമറി: രാജാ കൃഷ്ണമൂർത്തിക്ക് വൻ മുന്നേറ്റം

സെനറ്റിൽ നിന്നും വിരമിക്കുന്ന സെനറ്റർ ഡിക് ഡർബിന് പകരക്കാരനെ കണ്ടെത്താനുള്ള ഇല്ലിനോയിസ്...

‘മുന്നണിമാറ്റം അജണ്ടയിലെ ഇല്ല, അത് ഒരിക്കലും തുറക്കാത്ത പുസ്‌തകം’; എൽഡിഎഫിൽ തുടരുമെന്ന് ആവർത്തിച്ച് ജോസ് കെ മാണി

കേരള കോൺഗ്രസ് എം എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ...
spot_img

Related Articles

Popular Categories

spot_img