ഫൺ ഫാമിലി ഫാന്റസി എന്റർടെയ്നറായി ‘മാജിക് മഷ്റൂംസ്’; ജനുവരി 23ന് തിയേറ്ററുകളിൽ

പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 23ന് തിയേറ്ററുകളിൽ. പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫാന്‍റസി എന്റർടെയ്നറായാണ് എത്തുന്നത്.

ആദ്യാവസാനം ഒരു ഫൺ ഫാമിലി എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് സിനിമയുടെ ട്രെയ്‌ലർ സൂചന നൽകിയിട്ടുള്ളത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.

മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘തലോടി മറയുവതെവിടെ നീ…’ എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ഏവരും ഏറ്റെടുത്തിരുന്നു.

ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ, ഷിജി പട്ടണം, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന: ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, റിറെക്കോ‍ർഡിംഗ് മിക്സർ: ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ്: പി.വി ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ: രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്കറ്റ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ടീസർ‍, ട്രെയിലർ‍: ലിന്‍റോ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Hot this week

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം....

‘ചിരിക്കാത്ത കുതിര’, പാവകൾക്കിടയിലെ പുതിയ സെലിബ്രിറ്റി;ഉൽപ്പാദന പിഴവ് ട്രെൻഡിങ്ങായി!

കോൺ ആകൃതിയിലുള്ള ചെവികളും വിടർന്നുരുണ്ട കണ്ണുകളും പ്രത്യേകതയുള്ള ചിരിയുമായി മാർക്കറ്റിലെത്തിയ ലബൂബു...

“ഞാൻ കേട്ട സിക്കന്ദറിന്റെ കഥ ഇതായിരുന്നില്ല”; വെളിപ്പെടുത്തി രശ്മിക മന്ദാന

സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് 'സിക്കന്ദർ'....

ബോര്‍ഡ് ഓഫ് പീസ്; ലോക സമാധാനമാണോ ട്രംപിന്റെ ലക്ഷ്യം?

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച...

അരുൺ ഗോപി നിർമാണ രംഗത്തേക്ക്; നായകനായി അർജുൻ അശോകൻ

പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന്...

Topics

കരുത്തനെ രംഗത്തിറക്കി ഫോക്‌സ്‌വാഗൺ; ടെയ്‌റോൺ ആർ ലൈൻ 7 സീറ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വാഹന വിപണിയിൽ പുതിയ എസ്‌യുവി മോഡൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ. ടെയ്‌റോൺ...

ചേസ് മാസ്റ്ററായ കോഹ്ലി സെഞ്ച്വറിയടിച്ചിട്ടും ഇന്ത്യ തോറ്റ 5 ഏകദിന മാച്ചുകൾ

വിരാട് കോഹ്‌ലി ബാറ്റ് വീശുമ്പോൾ പിറക്കുന്നത് റൺസ് അല്ല, അവിടെ പിറവി...

3,300 കോടി രൂപ വിലയുള്ള അപൂര്‍വ രത്‌നം; ‘പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍’ വാങ്ങാന്‍ ആളെ അന്വേഷിച്ച് ഉടമകള്‍

ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന അപൂര്‍വ രത്‌നമായ 'പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍'...
spot_img

Related Articles

Popular Categories

spot_img