മൈലേജ് കിറുകൃത്യമായിരിക്കണം; കമ്പനികൾക്ക് നിബന്ധനകളുമായി കേന്ദ്ര സർക്കാർ

രാജ്യത്തെ കാറുകളിൽ‌ മൈലേജ് പരിശോധിക്കുന്നതിൽ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. വാഹനത്തിലെ എസി ഓൺ ആക്കിയും ഓഫ് ആക്കിയും ഇന്ധനക്ഷമത പരിശോധിക്കണമെന്ന് കേന്ദ്ര നിർദേശം. യഥാർഥ ഇന്ധന ക്ഷമതയും കമ്പനികൾ വാ​ഗ്ദാനം ചെയ്യുന്നതും തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയാണ് പുതിയ നീക്കം.

2026 ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ഇലക്ട്രിക് വാഹനങ്ങളും എല്ലാ പാസഞ്ചർ കാറുകൾക്കും കരട് നിയന്ത്രണം ബാധകമാകും. കരട് വിജ്ഞാപനമനുസരിച്ച്, എല്ലാ M1 വിഭാഗ വാഹനങ്ങളും കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുന്ന AIS-213 മാനദണ്ഡങ്ങൾക്കനുസൃതമായി, പ്രവർത്തനക്ഷമമായ എയർ കണ്ടീഷനിംഗ് സിസ്റ്റം ഉപയോഗിച്ച് ഇന്ധന ഉപഭോഗ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

നിലവിൽ, എയർ കണ്ടീഷനിംഗ് ഉപയോഗിക്കാതെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നിർമ്മാതാക്കൾ മൈലേജ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്, ഇത് നിലവിലുള്ള യൂറോപ്യൻ പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്നാൽ കമ്പനി വാ​ഗ്ദാനം ചെയ്യുന്ന മൈലേജ് കണക്കുകൾ പലപ്പോഴും ഉപയോക്താക്കൾക്ക് ലഭിക്കാറില്ല. പുതിയ നീക്കത്തിലൂടെ ഉപയോക്താക്കൾക്ക് മികച്ച വാഹനം തിരഞ്ഞെടുക്കാനും യഥാർഥ മൈലേജ് മനസിലാക്കാനും കഴിയുമെന്നാണ് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

Hot this week

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം....

‘ചിരിക്കാത്ത കുതിര’, പാവകൾക്കിടയിലെ പുതിയ സെലിബ്രിറ്റി;ഉൽപ്പാദന പിഴവ് ട്രെൻഡിങ്ങായി!

കോൺ ആകൃതിയിലുള്ള ചെവികളും വിടർന്നുരുണ്ട കണ്ണുകളും പ്രത്യേകതയുള്ള ചിരിയുമായി മാർക്കറ്റിലെത്തിയ ലബൂബു...

“ഞാൻ കേട്ട സിക്കന്ദറിന്റെ കഥ ഇതായിരുന്നില്ല”; വെളിപ്പെടുത്തി രശ്മിക മന്ദാന

സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് 'സിക്കന്ദർ'....

ബോര്‍ഡ് ഓഫ് പീസ്; ലോക സമാധാനമാണോ ട്രംപിന്റെ ലക്ഷ്യം?

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച...

അരുൺ ഗോപി നിർമാണ രംഗത്തേക്ക്; നായകനായി അർജുൻ അശോകൻ

പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന്...

Topics

കരുത്തനെ രംഗത്തിറക്കി ഫോക്‌സ്‌വാഗൺ; ടെയ്‌റോൺ ആർ ലൈൻ 7 സീറ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വാഹന വിപണിയിൽ പുതിയ എസ്‌യുവി മോഡൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ. ടെയ്‌റോൺ...

ചേസ് മാസ്റ്ററായ കോഹ്ലി സെഞ്ച്വറിയടിച്ചിട്ടും ഇന്ത്യ തോറ്റ 5 ഏകദിന മാച്ചുകൾ

വിരാട് കോഹ്‌ലി ബാറ്റ് വീശുമ്പോൾ പിറക്കുന്നത് റൺസ് അല്ല, അവിടെ പിറവി...

3,300 കോടി രൂപ വിലയുള്ള അപൂര്‍വ രത്‌നം; ‘പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍’ വാങ്ങാന്‍ ആളെ അന്വേഷിച്ച് ഉടമകള്‍

ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന അപൂര്‍വ രത്‌നമായ 'പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍'...
spot_img

Related Articles

Popular Categories

spot_img