കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററില്‍ പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. കലാകായികപരമായി കഴിവുകളുള്ളവരോ അഭിരുചിയുള്ളവരോ ആയ 14നും 24നുമിടയില്‍ പ്രായമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പ്രവേശനം സൗജന്യമാണ്. www.differentartcentre.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447768535 എന്ന നമ്പരില്‍ ബന്ധപ്പെടുക.



