വാദിനാർ- ഭിനാ പൈപ്പ്‌ലൈൻ നവീകരണം പൂർത്തിയാക്കി ബിപിസിഎൽ

ആഭ്യന്തര ഊർജ സുരക്ഷയും ക്രൂഡ് ഓയിൽ കൈമാറ്റവും സുഗമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വാദിനാർ- ഭിനാ പൈപ്പ്‌ലൈൻ ആധുനികവൽക്കരിച്ചു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സ്ഥാപിച്ച പൈപ്പ്‌ലൈൻ ശൃംഖലയിലെ ഓട്ടോമേഷൻ, നിരീക്ഷണ സംവിധാനങ്ങൾ, സൈബർ സുരക്ഷ എന്നീ മേഖലകളിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ക്രൂഡ് ഓയിൽ വിതരണം സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിപിസിഎല്ലിന്റെ ഭിനാ റിഫൈനറിയിലേക്ക് അസംസ്‌കൃത എണ്ണ എത്തിക്കുന്നതിന് സ്ഥാപിച്ച പൈപ്പ്‌ലൈൻ ശൃംഖലയ്ക്ക് 937 കിലോമീറ്റർ നീളമുണ്ട്.

പ്രതിവർഷം 7.8 ദശലക്ഷം മെട്രിക് ടൺ എണ്ണ കടത്തിവിടാൻ ശേഷിയുള്ള പൈപ്പലൈനിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിലാണ് നവീകരണം പൂർത്തിയാക്കിയത്. പൈപ്പ്‌ലൈൻ പദ്ധതി കാര്യക്ഷമമാക്കുന്നതിന് അത്യാധുനിക ‘സ്കാഡ’ (വ്യവസായ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണവും വിവരശേഖരണവും ഉറപ്പാക്കുന്ന സംവിധാനം) സൗകര്യം വിജയകരമായി പൂർത്തീകരിച്ചതായി ബിപിസിഎൽ പൈപ്പ്‌ലൈൻ വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ ബിജു ഗോപിനാഥ് പറഞ്ഞു. സെർവറുകൾക്ക് കേടുപാട് സംഭവിച്ചാലും എണ്ണ വിതരണം തടസപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കളളൻ’; ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, ജനുവരി 30ന് റിലീസ്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ' എന്ന ചിത്രത്തിൽ കേന്ദ്ര...

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന് നവനേതൃത്വം

ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ...

റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ സുവർണ്ണ മെഡൽ ശ്രീനിവാസ് കുൽക്കർണിക്ക്; ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

 പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും കാൽടെക് (Caltech) പ്രൊഫസറുമായ ശ്രീനിവാസ് കുൽക്കർണിക്ക് റോയൽ...

കാര്യവട്ടത്ത് ആവേശം വിതറാൻ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം; ടിക്കറ്റ് വിൽപ്പന പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്തു

ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന്...

Topics

ഇന്ത്യ-ന്യൂസിലൻഡ് ടി-20:  വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് കെ.സി.എ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20  മത്സരം...

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങൾ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ;അമൃതയിലെ  ഡോക്ടർക്ക് ദേശീയ പുരസ്‌കാരം

പുറത്തേ കാഴ്ചകൾ മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യനിലവാരം കൃത്യമായി വെളിപ്പെടുത്തുന്ന ഒരു ജാലകം കൂടിയായി...

പുതുതലമുറയുടെ ഡിജിറ്റല്‍ അഡിക്ഷന്‍ ആപത്കരം:ബ്രഹ്മോസ് എംഡി ഡോ.ജെ.ആര്‍.ജോഷി

മണപ്പുറം ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'ഡിജിറ്റല്‍ ഡിമെന്‍ഷ്യ' മാനസികാരോഗ്യ ബോധവത്ക്കരണ പരമ്പരയുടെ നാലാം...
spot_img

Related Articles

Popular Categories

spot_img