കാര്യവട്ടത്ത് ആവേശം വിതറാൻ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം; ടിക്കറ്റ് വിൽപ്പന പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്തു

ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ടാതിഥിയായി പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് സി.എ. സനിൽ കുമാർ എം.ബിക്ക് കൈമാറി ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ക്രിക്കറ്റ് പ്രേമികൾക്കും വിദ്യാർത്ഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാം. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക്  500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി  ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

ഗാലറികൾ നിറയുന്ന ആവേശകരമായ ഒരു പോരാട്ടമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മത്സരത്തിനായുള്ള പിച്ചുകളുടെയും സ്റ്റേഡിയത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും കായികപ്രേമികൾക്ക് മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ ചടങ്ങിൽ വ്യക്തമാക്കി. കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാർ, ട്രഷറർ അജിത്ത് കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.–

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...
spot_img

Related Articles

Popular Categories

spot_img