രവി തേജ ചിത്രം ‘ഇരുമുടി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തെലുങ്ക് സൂപ്പർതാരം രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. രവി തേജയുടെ 77ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന് ‘ഇരുമുടി’ എന്ന പേരാണ് നൽകിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. രവി തേജയുടെ ജന്മദിനത്തോടനുബന്ധിച്ച് ആണ് ഇന്ന് ചിത്രത്തിന്റെ പേരും അതിന്റെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്.

അയ്യപ്പ ഭക്തന്റെ വസ്ത്രത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിപ്പിക്കുന്നത്. ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നു എന്നും, അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നു എന്നും രവി തേജ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെ എന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്‌സ് എന്നിവർക്കൊപ്പം ‘ഇരുമുടി’ എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും നടൻ കൂട്ടിച്ചേർത്തു.

ഭക്തിയുടെ ആഴം, വൈകാരിക ഭാരം, മാസ് അപ്പീൽ എന്നിവ തുല്യ അളവിൽ സംയോജിപ്പിക്കുന്ന ശക്തമായ ഒരു തിരക്കഥ സംവിധായകൻ ശിവ നിർവാണ ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നു. മുമ്പ് കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രത്തെ രവി തേജയ്ക്ക് വാഗ്ദാനം ചെയ്യുന്ന ചിത്രം, ശക്തമായ അച്ഛൻ-മകൾ ബന്ധം കാതൽ ആക്കിയാണ് ഒരുക്കുന്നത്. ഇത്തരത്തിലുള്ള വേഷം ആദ്യമായി അവതരിപ്പിക്കുന്നതിനു പുറമെ, ഇതിലൂടെ ഒരു വലിയ മാറ്റത്തിനും കൂടി വിധേയനാവുകയാണ് രവി തേജ എന്ന നടനും താരവും.

പ്രിയാ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – ശിവ നിർവാണ, നിർമാതാക്കൾ – നവീൻ യെർനേനി, വൈ രവിശങ്കർ, ബാനർ – മൈത്രി മൂവി മേക്കേഴ്സ്, സംഗീതം – ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം – വിഷ്ണു ശർമ്മ, പ്രൊഡക്ഷൻ ഡിസൈനർ – സാഹി സുരേഷ്, എഡിറ്റിംഗ് – പ്രവീൺ പുഡി, സ്ക്രിപ്റ്റ് കോ-ഓർഡിനേറ്റർ – നരേഷ് ബാബു പി, കോ-ഡയറക്ടർ – സുരേഷ്, മേക്കപ്പ് – ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം – രാജേഷ്, പോസ്റ്റർ ഡിസൈനർ – യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ് – ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Hot this week

ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്

ബാങ്ക് തട്ടിപ്പ് കേസിൽ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്...

കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡ് ഏപ്രിൽ 15ന്

ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA...

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന്...

മഴവിൽ വലയത്തിനുള്ളിൽ ഇൻഡി​ഗോ വിമാനം; വിസ്മയമായി പൈലറ്റ്സ് ഗ്ലോറി പ്രതിഭാസം

വിമാനത്തിന്റെ നിഴൽ മേഘങ്ങളിൽ പതിയുമ്പോൾ, ആ നിഴലിനു ചുറ്റും മഴവില്ലിന്റെ നിറങ്ങളോടുകൂടിയ...

വിനയചന്ദ്രിക കവിതാ പുരസ്‌കാരം കെ. ഡി.ഷൈബു മുണ്ടയ്ക്കലിന്

വിഖ്യാത കവി ഡി വിനയചന്ദ്രന്റെ സ്മരണക്കായി സെന്റര്‍ ഫോര്‍ ആര്‍ട്ട്‌ ആന്‍ഡ്‌...

Topics

തളരാത്ത വിശ്വാസവും പ്രതീക്ഷയും; റമദാൻ പുണ്യം തേടി പലസ്തീൻ ജനത

 ലോകമെമ്പാടും പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ്റെ വരവറിയിച്ചുകൊണ്ടുള്ള മാസപ്പിറവിക്ക് ആരംഭമായിരിക്കുകയാണ്. യുദ്ധത്തിന്‍റെ കരിനിഴൽ...

ഞെട്ടാൻ റെഡി ആയിക്കോ! ഗീതു മോഹൻദാസ് -യഷ് ചിത്രം ‘ടോക്സിക്’ ടീസർ ഫെബ്രുവരി 20ന്

'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' എന്ന ഗീതു മോഹൻദാസ്...
spot_img

Related Articles

Popular Categories

spot_img