വിശ്വാസവഴിയിൽ മാനസികാരോഗ്യം”;മാർത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം  റൈറ്റ് റവ ഡോ എബ്രഹാം പൗലോസ് നിർവ്വഹിച്ചു

സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ ഭദ്രാസനം  വിഭാവനം ചെയ്ത “Faith Ally for Mental Health Initiative” (FAMHI) പദ്ധതിയുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. 2026 ജനുവരി 28-ന് ബുധനാഴ്ച രാത്രി 9:00 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ നടന്ന ചടങ്ങിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ റൈറ്റ് റവ ഡോ   എബ്രഹാം പൗലോസ് മാർ തിരുമേനി അധ്യക്ഷത വഹിക്കുകയും പദ്ധതിയുടെ ഔദ്യോഗിക ലോഞ്ച് നിർവ്വഹിക്കുകയും ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ, യേശുക്രിസ്തുവിന്റെ ശുശ്രൂഷകൾ കേവലം ശാരീരിക സൗഖ്യത്തിന് മാത്രമായിരുന്നില്ല, മറിച്ച് മനുഷ്യന്റെ ആത്മീയവും മാനസികവുമായ മാറ്റത്തിനാണ് പ്രാധാന്യം നൽകിയതെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.

“നമ്മുടെ ജീവിതത്തിലെ സുസ്ഥിതി എന്നത് ശാരീരികവും മാനസികവും ആത്മീയവുമായ അവസ്ഥകളുടെ ഒരു കൂടിച്ചേരലാണ്. ജീവിതത്തിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും മാനസികാരോഗ്യം അനിവാര്യമാണ്,” – ബിഷപ്പ് സന്ദേശത്തിൽ വ്യക്തമാക്കി.

റവ. ക്രിസ്റ്റഫർ ഡാനിയേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ റവ. ജോയൽ സാമുവൽ തോമസ് സ്വാഗതം ആശംസിച്ചു. മാനസികാരോഗ്യ രംഗത്തെ പ്രഗത്ഭരായ വ്യക്തികൾ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി:

ശാരീരിക-മാനസിക ആരോഗ്യത്തിന്റെ (Wellness) വിവിധ വശങ്ങളെക്കുറിച്ച് ഡോ. ജോർജ് എബ്രഹാം അവലോകനം നടത്തി.

.അനിൽ ചാക്കോ സമകാലിക ലോകത്ത് മാനസികാരോഗ്യത്തിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു.ഈ സംരംഭത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും ക്ലിനിക്കൽ അഡൈ്വസറി ടീമിനെക്കുറിച്ചും ജോർജ് സാമുവൽ വിശദീകരിച്ചു. യുവാക്കൾക്കിടയിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് റവ. ജെയ്‌സൺ വർഗീസും, മാതാപിതാക്കളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് ബാബു മാത്യുവും സംസാരിച്ചു.

പ്രാദേശിക തലത്തിൽ ഈ സംരംഭം സജീവമാക്കുന്നതിനായി റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റികൾ (RAC) രൂപീകരിക്കും. മാർത്തോമ്മ ഭദ്രാസനം ഉൾപ്പെടെയുള്ള വിവിധ സഭാ വിഭാഗങ്ങളുടെ സഹകരണത്തോടെ പ്രാദേശിക ഇടവകകളിലും അയൽപക്കങ്ങളിലും അവബോധ പരിപാടികൾ സംഘടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഡോ. സുനിത ചാണ്ടി സമാപന പ്രസംഗം നടത്തി. ജോസഫ് ഡാനിയേൽ നന്ദി രേഖപ്പെടുത്തി. റവ. ഡെനിസ് എബ്രഹാമിന്റെ പ്രാർത്ഥനയ്ക്കും അധ്യക്ഷൻ പൗലോസ് മാർ സ്തേഫാനോസ് തിരുമേനിയുടെ ആശീർവാദത്തോടും കൂടി ചടങ്ങുകൾ സമാപിച്ചു. വൈദികരും ഡാളസ്സിൽ നിന്നുള്ള ഭദ്രാസന കൌൺസിൽ അംഗവും ഭദ്രാസന  മീഡിയ കോർഡിനേറ്ററുമായ  ഷാജി രാമപുരവും  വിശ്വാസികളും ഉൾപ്പെടെ വൻ സദസ്സ് ഓൺലൈനായി ചടങ്ങിൽ സംബന്ധിച്ചു.കാരോൾട്ടൻ മാർത്തോമാ ചർച്ചിൽ നിന്നുള്ള നേഹ മാത്യു എം സി ആയിരുന്നു.

Hot this week

ദുബായ്‌ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഇനി ക്ലാസുകളെടുക്കാൻ എഐ ഡോക്ടർമാരും

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് മെഡിക്കൽ...

രജനി – കമൽ ചിത്രം ഒരുക്കാൻ നെൽസൺ; പ്രൊമോ ഷൂട്ട് ഉടൻ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

ഗാസ സമാധാനകരാർ; 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേൽ

ഗാസ സമാധാനകരാറിന്‍റെ ആദ്യഘട്ടം അവസാനത്തിലേക്ക് അടുക്കവെ, 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍...

ആറ് ദിവസത്തിനുള്ളിൽ 31.05 കോടി കളക്ഷൻ; ‘ചത്താ പച്ച’ തമിഴ്, തെലുങ്ക് പതിപ്പുകൾ തിയേറ്ററുകളിലേക്ക്

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് 2026ലെ മികച്ച മലയാള സിനിമകളിലൊന്നായി ‘ചത്താ പച്ച’...

വീണ്ടും താരിഫ് യുദ്ധവുമായി ട്രംപ്; ഭീഷണി ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കെതിരെ

ഒരിടവേളയ്ക്ക് ശേഷം വീണ്ടും താരിഫ് ഭീഷണിയുമായി എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

Topics

‘ആശാൻ’ എത്തുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്, കേരളത്തിൽ വിതരണം ദുൽഖർ സൽമാൻ

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ' എന്ന ചിത്രത്തിന്റെ റിലീസ്...

ഗവൺമെന്റ് സ്തംഭനം ഒഴിവാക്കാൻ ധാരണ: ട്രംപ് ഭരണകൂടവും ഡെമോക്രാറ്റുകളും കൈകോർക്കുന്നു

അമേരിക്കൻ ഗവൺമെന്റ് സ്തംഭനം  ഒഴിവാക്കുന്നതിനായി സെനറ്റ് ഡെമോക്രാറ്റുകളും വൈറ്റ് ഹൗസും തമ്മിൽ...

ലോസ് ആഞ്ചലസ്ഇന്ത്യൻ കോൺസുലേറ്റിൽ റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു

ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം...
spot_img

Related Articles

Popular Categories

spot_img