ന്യൂയോർക്ക് മലയാളി അസോസിയേഷൻ (NYMA) പുതിയ സാരഥികളെ തിരഞ്ഞെടുത്തു; രാജേഷ് പുഷ്പരാജൻ പ്രസിഡന്റ്

അമേരിക്കയിലെ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ ന്യൂയോർക്ക് മലയാളി അസോസിയേഷൻ്റെ (NYMA) 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ രാജേഷ് പുഷ്പരാജനെ  പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. ജനുവരി 11 ഞായറാഴ്ച ന്യൂയോർക്കിലെ കേരള കിച്ചൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

പ്രസിഡന്റ് ബിബിൻ മാത്യു തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ രണ്ട് വർഷക്കാലം വേണ്ട സപ്പോർട്ട് തന്ന കമ്മിറ്റി അംഗങ്ങൾക്കും, മെംബേർസിനും നന്ദി അറിയിച്ചു സംസാരിച്ചു.

അസോസിയേഷൻ്റെ ബോർഡ് ചെയർമാൻ  ലാജി തോമസിൻ്റെ നേതൃത്വത്തിൽ നടന്ന മികച്ച ഒരുക്കങ്ങൾ ഈ വർഷത്തെ പൊതുയോഗത്തെ ശ്രദ്ധേയമാക്കി. തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും സൗഹാർദ്ദപരവുമായി നടത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.  

കായിക-സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായ NYMA ന്യൂയോർക്കിലെ മലയാളി സമൂഹത്തിനിടയിൽ  പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന സംഘടനയാണ് NYMA. പ്രത്യേകിച്ച്, സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കാറുള്ള ‘NYMA കപ്പ്’ ക്രിക്കറ്റ് ടൂർണമെന്റും മറ്റ് പ്രോഗ്രാമുകൾ, ചാരിറ്റി പ്രവർത്തനങ്ങളും  നോർത്ത് അമേരിക്കയിലെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്.

നിലവിലെ board chairman ലാജിതോമസ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2026 വർഷത്തെ പുതിയ ഭാരവാഹികളായി

* പ്രസിഡന്റ്: രാജേഷ് പുഷ്പരാജൻ

* വൈസ് പ്രസിഡന്റ്: തോമസ് സക്കറിയ

* സെക്രട്ടറി: പ്രേം കൃഷ്ണൻ

* ജോയിന്റ് സെക്രട്ടറി: ജോജി മാത്യു

* ട്രഷറർ: തോമസ് പായിക്കാട്ട്

* ജോയിന്റ് ട്രഷറർ: ജോർജ് ഡേവിഡ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

സാം തോമസ്, ഡഗ്ലിഷ് വടക്കാമണ്ണിൽ, ജിൻസ് ജോസഫ്, സാബു ജോസഫ്, ഷാജി മാത്യു, ജോർജ് ജോസഫ്, ടിൻസൻ പീറ്റർ.

പി.ആർ.ഒ :ജേക്കബ് മാനുവൽ

ഓഡിറ്റേർസ്: ജോസ് ബേബി, നൂപ കുര്യൻ.

അസോസിയേഷൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകാൻ ബിബിൻ മാത്യുവിനെ ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തു. മാത്യു ജോഷ്വ, ജേക്കബ് കുര്യൻ, ലാജി തോമസ്, കുര്യൻ സ്കറിയ എന്നിവരാണ് ബോർഡ് അംഗങ്ങൾ.

ന്യൂയോർക്കിലെ മലയാളികൾക്കിടയിൽ ഐക്യം വർധിപ്പിക്കുന്നതിനും, രണ്ടാം തലമുറയിലെ മലയാളി യുവാക്കളെ സംഘടനയുടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികൾക്ക് പുതിയ കമ്മിറ്റി മുൻഗണന നൽകുമെന്ന് നിയുക്ത പ്രസിഡന്റ് രാജേഷ് പുഷ്പരാജൻ അറിയിച്ചു. സെക്രട്ടറി ജേക്കബ് കുര്യൻ മീറ്റിങിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.

Hot this week

ആറാം ക്ലാസിൽ 90 വയസുള്ള വൃദ്ധന്റെ വേഷം കെട്ടി, മികച്ച നടനായി: മോഹൻലാൽ

അഭിനയം കൊണ്ട് നിരന്തരം മലയാളിയെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് മോഹൻലാൽ. ഇപ്പോഴിതാ, മലയാളത്തിന്റെ...

ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലല്ലെന്ന് യുഎസ് ഇൻ്റലിജൻസ് ഏജൻസി

രണ്ടാഴ്ചയോളമായി തുടരുന്ന യുഎസ് ഇസ്രയേൽ ആക്രമണങ്ങൾക്കൊന്നും ഇറാനെ തകർക്കാനായിട്ടില്ലെന്ന് യു.എസ് ഇൻ്റലിജൻസ്...

ജക്രാന്തകള്‍ തീര്‍ത്ത വയലറ്റ് വിസ്മയം; ഇതാണ് ഈ വസന്തത്തിലെ മൂന്നാര്‍

സൗന്ദര്യമൊളിപ്പിക്കുന്ന അത്ഭുത ഭൂമിയാണ് മൂന്നാര്‍. സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കി ജക്രാന്ത മരങ്ങള്‍...

ഡെങ്കി വാക്സിനുകളിൽ ഒട്ടകങ്ങളില്‍ നിന്നുള്ള ആൻ്റി ബോഡിസ് ഉപയോഗിക്കാമോ? പുതിയ കണ്ടെത്തൽ

കൊതുകുകള്‍ വഴി അതിവേഗം പടരുന്ന രോഗങ്ങളില്‍ ഒന്നാണ് ഡെങ്കിപ്പനി. ദശലക്ഷത്തോളം പേരെയാണ്...

സമ്മർദം കുറയ്ക്കാൻ ‘ശവപ്പെട്ടി ധ്യാനം’; മരണഭയത്തെ പോസിറ്റീവാക്കുന്ന ജപ്പാനിലെ പുതിയ വെൽനസ് ട്രെൻഡ്

സമ്മർദം കുറയ്ക്കാനും മനസമാധാനം കണ്ടെത്താനും പലതരം മെഡിറ്റേഷനുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ...

Topics

ഇത് അപകടം ക്ഷണിച്ച് വരുത്തുന്ന പണി; കാർ ആഫ്റ്റർ മാർക്കറ്റ് മോഡിഫിക്കേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കുക!

കാറുവാങ്ങുമ്പോൾ കയ്യിലെ പണം മാത്രമല്ല നമ്മുടെ താൽപ്പര്യങ്ങളും നോക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുക....

എഐ ഏജന്റുകൾക്ക് ആശയ വിനിമയത്തിന് പ്രത്യേക പ്ലാറ്റ്ഫോം; ‘മോള്‍ട്ട്ബുക്ക്’ ഏറ്റെടുത്ത് മെറ്റ

എഐ ഏജന്റുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്ക് 'മോള്‍ട്ട്ബുക്ക്' സ്വന്തമാക്കി മെറ്റ....

സൂമിൽ ഇനി ഏത് ഭാഷയും മനസ്സിലാക്കാം: തത്സമയ വോയ്സ് ട്രാൻസ്ലേഷനും ഡീപ്പ് ഫേക്ക് തിരിച്ചറിയാനുള്ള ഫീച്ചറുമായി ആപ്ലിക്കേഷൻ

തത്സമയം വോയ്സ് ട്രാൻസ്ലേഷനും ഡീപ് ഫേക്ക് തിരിച്ചറിയാനുള്ള സംവിധാനങ്ങളും ഉപയോക്താക്കൾക്കായി അവതരിപ്പിച്ച്...
spot_img

Related Articles

Popular Categories

spot_img