സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്ത് നിന്ന് നീക്കം ചെയ്യില്ല; നിലപാട് വ്യക്തമാക്കി ഇറാന്‍

സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്ത് നിന്ന് നീക്കം ചെയ്യില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ മുഖ്യ ഉപദേഷ്ടാവ് അലി ഷംഖാനിയാണ് നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെ, വെള്ളിയാഴ്ച ഇസ്താംബൂളില്‍ അമേരിക്കയുമായി ആണവചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ ആണ് പ്രഖ്യാപനം.

സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. യൂറേനിയം സമ്പുഷ്ടീകരണം 20 ശതമാനം കുറയ്ക്കാമെന്നും, എന്നാല്‍ രാജ്യത്തിന് പുറത്തേക്ക് സമ്പുഷ്ടീകരിച്ച യൂറേനിയം മാറ്റില്ലെന്നും അലി ഷംഖാനി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചര്‍ച്ചകളിലൂടെ ധാരണയില്‍ എത്തണമെന്നും, ഭീഷണിയുടെ സ്വരം വിലപ്പോകില്ലെന്നും അലി ഷംഖാനി വ്യക്തമാക്കി.അമേരിക്കയുമായി ആണവ ചര്‍ച്ചകളിലേക്ക് കടക്കുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉചിതമായ സാഹചര്യം ഉരുത്തിരിഞ്ഞാല്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാന്‍ തന്നെ വ്യക്തമാക്കി. ഇസ്താംബുളിലായിരിക്കും ചര്‍ച്ചകള്‍ നടക്കുകയെന്നാണ് സൂചന. ഒമാന്‍ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ ശ്രമ ഫലമായിട്ടാണ് ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നത്.

Hot this week

വിമാന യാത്രക്കാർക്ക് ആശ്വാസം; സീറ്റുകൾ തെരഞ്ഞെടുക്കാൻ അധിക നിരക്ക് ഈടാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. സീറ്റ്...

അബ്ബാസ് ഈസ് ബാക്ക്! ജി.വി. പ്രകാശ് കുമാർ ചിത്രം ‘ഹാപ്പി രാജ്’ ട്രെയ്‌‌ലർ പുറത്ത്, റിലീസ് മാർച്ച് 27ന്

കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ ചിത്രം...

ഞെട്ടിക്കാൻ റോബർട്ട് പാറ്റിൻസൺ, പുത്തൻ ലുക്കിൽ ഷാലമെ; തരംഗമായി ‘ഡ്യൂൺ 3’ ടീസർ ട്രെയ്‌ലർ

ഡെനി വില്ലനവ്വ് സംവിധാനം ചെയ്യുന്ന 'ഡ്യൂൺ' ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ...

പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വിന്റെ വില്‍പനാ നടപടിക്രമങ്ങള്‍...

നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം...

Topics

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ  അന്തരിച്ചു

അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC)...
spot_img

Related Articles

Popular Categories

spot_img