ജോർജ് വർഗീസ് ഡാലസ് എഴുതിയ വചനം ധ്യാനം ഗാനം എന്ന ഗ്രന്ഥം ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ പ്രകാശനം ചെയ്തു

പ്രശസ്ത ഗാന രചയിതാവ് ജോർജ് വർഗീസ് (ജയൻ) എഴുതിയ വചനം ധ്യാനം ഗാനം എന്ന ഗ്രന്ഥം തിരുവല്ലായിൽ വെച്ച് ഫെബ്രുവരി 4 ബുധനാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ സഭയുടെ കോട്ടയം- കൊച്ചി ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് തോമസ് മാർ തിമോഥിയോസിന് നൽകി കൊണ്ട്  പ്രകാശനം ചെയ്തു.

ഒരു വ്യക്തി എപ്രകാരം വചനത്തിൽ നിന്നും ധ്യാനത്തിലേക്കും, ധ്യാനത്തിൽ നിന്നും ഗാനത്തിലൂടെ ആരാധനയിലേക്കും അർപ്പണത്തിലേക്കും നയിക്കപ്പെടുന്നു എന്നത് ഏറ്റം ശ്രേഷ്ഠമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു എന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അഭിപ്രായപ്പെട്ടു.

വികാരി ജനറാൾ വെരി.റവ.മഹേഷ് തോമസ് ചെറിയാൻ, മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വാ, സഭയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് സേക്രട്ട് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ.ഉമ്മൻ കെ. ജേക്കബ്, മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ  സെക്രട്ടറി റവ.കെ.ഇ ഗീവർഗീസ്, മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം മുൻ ജനറൽ സെക്രട്ടറി റവ.പി.സി സജി, തുരുത്തിക്കാട് ബിഎഎം കോളേജ് മുൻ പ്രിൻസിപ്പൽ പ്രഫ.ഡോ. ജോസ് പാറകടവിൽ തുടങ്ങി അനേകർ ചടങ്ങിൽ പങ്കെടുത്തു.

ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകാംഗം ആയ ജോർജ് വർഗീസ് രചിച്ച ഗാനങ്ങൾ എല്ലാം തന്നെ കഴിഞ്ഞ നാളുകളായി മാരാമൺ കൺവെൻഷനിലൂടെ പ്രസിദ്ധിയാർജ്ജിച്ചവയാണ് . താൻ രചിച്ച ഗാനങ്ങൾക്കു പിന്നിലെ ജീവിതാനുഭവങ്ങളും ധ്യാന ചിന്തകളും, ഗാനങ്ങളും കോർത്തിണക്കി തയ്യാറാക്കിയതാണ് വചനം ധ്യാനം ഗാനം എന്ന ഈ പുസ്തകം.

ഫെബ്രുവരി 8 മുതൽ ആരംഭിക്കുന്ന മാരാമൺ കൺവൻഷനോടനുബന്ധിച്ച് വിവിധ സ്റ്റാളുകളിലും കൂടാതെ സഭാ ബുക്ക് ഡിപ്പോ, സി എസ് എസ് ബുക്ക് ഡിപ്പോ എന്നിവിടങ്ങളിലും ഈ പുസ്തകം ലഭ്യമാണന്നും , ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം നോർത്ത് അമേരിക്ക ഭദ്രാസനം തുടക്കം കുറിച്ച ഇന്ത്യയിലെ വിവിധ പ്രദേശത്തെ അനേക കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ലൈറ്റ് ടൂ ലൈഫ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും ഗ്രന്ഥകാരൻ ജോർജ് വർഗീസ് അറിയിച്ചു.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img