അപൂർവ മസ്തിഷ്കരോഗവും ശ്വാസകോശ തകരാറും; കൊൽക്കത്ത സ്വദേശിയായ കുഞ്ഞിന് അമൃതയിൽ പുതുജീവൻ

മസ്തിഷ്കത്തെ ബാധിക്കുന്ന അതീവ സങ്കീർണ്ണമായ ജന്മനാ ഉള്ള വൈകല്യവും (Pediatric Brain Disorder) അതോടൊപ്പമുള്ള ശ്വാസകോശ തകരാറും ബാധിച്ച കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായി ചികിത്സിച്ചു. പീഡിയാട്രിക് ന്യൂറോളജി, ന്യൂറോ സർജറി, പൾമണോളജി, റീഹാബിലിറ്റേഷൻ വിഭാഗങ്ങളുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.

കൊൽക്കത്ത സ്വദേശിയായ കുഞ്ഞിന് ജനിച്ച ആദ്യ ആഴ്ച മുതൽ തന്നെ കഠിനമായ അപസ്മാരം ബാധിച്ചിരുന്നു. ലോകത്ത് വളരെ കുറച്ച് കുട്ടികളിൽ മാത്രം കാണപ്പെടുന്ന, തലച്ചോറിന്റെ ഒരു വശത്തെ പൂർണ്ണമായും ബാധിക്കുന്ന വൈകല്യമായിരുന്നു ഇത്. മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാനാവാത്ത വിധം അപസ്മാരം തുടർന്നതും ഒപ്പം ബാധിച്ച ഗുരുതരമായ ശ്വാസകോശ അണുബാധയും ചികിത്സ അതീവ ദുഷ്കരമാക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ എയർ ആംബുലൻസിലാണ് കുഞ്ഞിനെ കൊൽക്കത്തയിൽ നിന്നും അമൃത ആശുപത്രിയിൽ എത്തിച്ചത്.

വിദഗ്ധ പരിശോധനകൾക്ക് ശേഷം മസ്തിഷ്കത്തിലെ തകരാറുള്ള ഭാഗം മറ്റ് ഭാഗങ്ങളിൽ നിന്നും വേർപെടുത്തുന്ന ‘ഹെമിസ്ഫെറോടമി’ (Hemispherotomy) എന്ന സങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് കുഞ്ഞിനെ വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം അപസ്മാരം പൂർണ്ണമായും ഭേദമായി. എന്നാൽ ശ്വാസകോശ രോഗം നിലനിന്നിരുന്നതിനാൽ ദീർഘകാലം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരേണ്ടി വന്നു. കഴുത്തിൽ ഘടിപ്പിച്ച ട്യൂബിലൂടെയുള്ള ശ്വസന സഹായിയും (Tracheostomy), ആമാശയത്തിലേക്ക് നേരിട്ട് ഭക്ഷണം നൽകുന്ന ട്യൂബും (Gastrostomy) കുഞ്ഞിന് അത്യാവശ്യമായിരുന്നു.

രണ്ടര വർഷം നീണ്ട നിതാന്ത പരിശ്രമത്തിനൊടുവിൽ കുഞ്ഞ് പൂർണ്ണമായി സുഖം പ്രാപിച്ചു. ട്യൂബുകളെല്ലാം നീക്കം ചെയ്യുകയും ഫിസിയോതെറാപ്പിയിലൂടെ ശാരീരിക ചലനശേഷി വീണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കുഞ്ഞും കുടുംബവും കൊൽക്കത്തയിലേക്ക് മടങ്ങി.

ഇത്തരം സങ്കീർണ്ണമായ കേസുകളിൽ കൃത്യസമയത്തുള്ള രോഗനിർണ്ണയവും വിവിധ വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള ചികിത്സയുമാണ് നിർണ്ണായകമെന്ന് ഡോക്ടർമാർ പറഞ്ഞു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയൻ കെ.പി. ചികിത്സയ്ക്ക് നേതൃത്വം നൽകി. ഡോ. അശോക് പിള്ള (ന്യൂറോ സർജറി), ഡോ. സജിത് കേശവൻ (ഐസിയു, പൾമണോളജി), ഡോ. വൈശാഖ് ആനന്ദ് (പീഡിയാട്രിക് ന്യൂറോളജി), ഡോ. രവി ശങ്കരൻ (ഫിസിക്കൽ മെഡിസിൻ) എന്നിവരടങ്ങിയ സംഘമാണ് ചികിത്സ ഏകോപിപ്പിച്ചത്.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img