അനുഷ്ക ശങ്കറിന്റെ സിത്താറിനൊപ്പം അരിജിത്തിന്റെ മാന്ത്രിക ശബ്‌ദം; കയ്യടിച്ച് ആരാധകർ

സംഗീത പ്രേമികൾക്ക് സർപ്രൈസ് നൽകി ഗായകൻ അരിജിത് സിംഗ്. സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം അരിജിത് സിംഗ് ആദ്യമായി ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംഗീത പരിപാടിയിൽ പ്രശസ്ത സിത്താർ വാദക അനുഷ്ക ശങ്കറിനൊപ്പമാണ് അരിജിത് സിംഗ് വേദി പങ്കിട്ടത്.

ഞായറാഴ്ച വൈകുന്നേരം നടന്ന പരിപാടിയിൽ അനുഷ്ക ശങ്കറിനും പർക്കഷനിസ്റ്റ് വിക്രം ഘോഷിനുമൊപ്പമാണ് അരിജിത് സിംഗ് വേദിയിലെത്തിയത്. നിറഞ്ഞ കയ്യടികളോടെയാണ് കൊൽക്കത്തയിലെ ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചത്. താൻ ഏറെ പരിഭ്രമത്തിലാണെന്ന് പറഞ്ഞ അരിജിത് ഏവർക്കും നന്ദിയും അറിയിച്ചു. തുടർന്ന്, പണ്ഡിറ്റ് രവിശങ്കർ സംഗീതം നൽകി ലക്ഷ്മി ശങ്കർ പാടിയ പ്രശസ്തമായ ‘മായാ ഭോരാ രാതി’ എന്ന ബംഗാളി ഗാനം അനുഷ്കയുടെ സിത്താറിന്റെ അകമ്പടിയിൽ അരിജിത് ആലപിച്ചു. പിന്നാലെ, അനുഷ്ക ശങ്കറും നോറ ജോൺസും ചേർന്ന് ആലപിച്ച ‘ട്രെയ്‌സസ് ഓഫ് യു’ ഗാനവും അരിജിത് പാടി.

അനുഷ്ക ശങ്കറിന്റെ സംഗീത ജീവിതത്തിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘ചാപ്റ്റേഴ്സ് ടൂറിന്റെ’ ഭാഗമായിട്ടായിരുന്നു കൊൽക്കത്തയിലെ ഈ പരിപാടി. സംഗീത നിശയുടെ ദൃശ്യങ്ങൾ അനുഷ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിന്ന് മാറിയെങ്കിലും സംഗീത ലോകത്ത് അരിജിത് സിംഗ് കൂടുതൽ സജീവമായി തുടരുമെന്ന ഉറപ്പ് കൂടിയാണ് ഈ പരിപാടിയിലൂടെ ആരാധകർക്ക് ലഭിച്ചിരിക്കുന്നത്.

Hot this week

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...

Topics

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...
spot_img

Related Articles

Popular Categories

spot_img