ആഡംബര വാഹന നിര്‍മാണം വ്യാപിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്; ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഇനി ചെന്നൈയിലും നിർമാണ യൂണിറ്റ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ പനപാക്കം പ്ലാന്റില്‍ ഫെബ്രുവരി ഒന്‍പത് മുതല്‍ ആരംഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ആഡംബര വാഹന നിര്‍മാണം വ്യാപിപ്പിക്കുന്ന ഭാഗമായാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.

9,000 കോടി രൂപയാണ് പനപാക്കം പ്ലാന്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. 2024ല്‍, 2.5 ലക്ഷം വാഹനങ്ങള്‍ വര്‍ഷത്തില്‍ നിര്‍മിക്കാന്‍ കഴിവുള്ള പ്ലാന്റ് 2024ല്‍ തന്നെ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. പ്ലാന്റില്‍ 5,000 ആളുകളോളം ജീവനക്കാരായി ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം വാഹനങ്ങള്‍ക്ക് നിലവില്‍ ഉള്ള ആവശ്യകതയേക്കാള്‍ കൂടുതല്‍ ഉല്‍പ്പാദന ശേഷിയാണ് ഈ നിര്‍മാണ യൂണിറ്റിനുള്ളത്. എന്നാല്‍ ഭാവിയിലെ വിപുലീകരണത്തിനും കയറ്റുമതി അവസരങ്ങള്‍ക്കും ഇത് സഹായകരമാകും.

അതേസമയം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഏത് മോഡലാണ് ചെന്നൈയിലെ പുതിയ യൂണിറ്റില്‍ അസംബ്ള്‍ ചെയ്യുകയെന്ന കാര്യത്തില്‍ ടാറ്റ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ റേഞ്ച് റോവര്‍ ഇവോക്ക് ആയിരിക്കും അസംബ്ള്‍ ചെയ്യുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇവോക്ക് മാത്രമായിരിക്കില്ല ഇവിടെ നിര്‍മിക്കുകയെന്നും കൂടുതല്‍ മോഡലുകള്‍ പനപാക്കത്തേക്ക് എത്തുമെന്നും വിവരങ്ങളുണ്ട്. നിര്‍മാണ കമ്പനിയില്‍ പതിയെ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി നിര്‍മിക്കാനുള്ള സാഹചര്യമുണ്ടാകും. ജെഎല്‍ആറിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് ലൈന്‍ അപ്പ് ഇന്ത്യയില്‍ നിര്‍മാണം ഉടന്‍ നിര്‍മാണം ആരംഭിച്ചേക്കും.

നിലവില്‍ പൂനെ യൂണിറ്റിലാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത്. എന്നാല്‍ പൂനെയില്‍ നിന്ന് പൂര്‍ണമായും വാഹന നിര്‍മാണം ചെന്നൈയിലേക്ക് മാറ്റുമോ എന്ന കാര്യത്തില്‍ വ്യക്തയില്ല.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img