ജനറൽ കോച്ചുകളിലെ മൂക്ക് പൊത്തിയുള്ള യാത്ര വേണ്ട! ഒന്നര മണിക്കൂർ ഇടവേളയിൽ ശുചീകരണം; പ്രഖ്യാപനവുമായി റെയിൽവേ

 ട്രെയിനുകളിലെ ജനറൽ കോച്ചുകളിലുൾപ്പെടെ കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം. ഒന്നര മണിക്കൂർ ഇടവേളയിൽ കോച്ചുകളും ശുചിമുറിയും വൃത്തിയാക്കും. ആദ്യ ഘട്ടത്തിൽ വിവിധ സോണുകളിൽ നിന്ന് തെരഞ്ഞെടുത്ത 80 ദീർഘദൂര ട്രെയിനുകളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ ട്രയിനുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്നും, എഐ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ ട്രെയിനിലും ഇതിനായി പ്രത്യേക ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. ഇവർക്ക് അതത് ഇടവേളകളിൽ വൃത്തിയാക്കാനാവശ്യമായ ഹൈ പ്രഷർ ജെറ്റ് മെഷീനുകളും മറ്റ് ആധുനിക ഉപകരണങ്ങളും നൽകും. ഇതിനു പുറമെ ട്രെയിനുകളിലെ ബെഡ്ഷീറ്റ്, പുതപ്പ് എന്നിവയുടെ വിതരണവും ശുചീകരണവും ഇനി മുതൽ ഒരു സിംഗിൾ ഏജൻസിക്ക് കീഴിലാക്കും. ഇത് സേവനങ്ങളുടെ ഉത്തരവാദിത്തവും കാര്യക്ഷമതയും വർധിപ്പിക്കാൻ സഹായിക്കും.

ശുചീകരണത്തിനായി റെയിൽവേ കൂടുതൽ തുക ചിലവഴിക്കുമെങ്കിലും യാത്രക്കാരിൽ നിന്ന് ഇതിനായി പ്രത്യേക നിരക്ക് ഈടാക്കില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ടോയ്ലറ്റുകൾക്ക് പുറമെ വാഷ് ബേസിനുകൾ, ഗാർബേജ് ബിന്നുകൾ, കോച്ചിന്റെ ഉൾഭാഗം എന്നിവയും ഈ സമയക്രമം പാലിച്ച് വൃത്തിയാക്കും. ലൈറ്റുകൾ പോലുള്ള ചെറിയ സാങ്കേതിക തകരാറുകൾ യാത്രയ്‌ക്കിടയിൽ തന്നെ പരിഹരിക്കാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി നടത്തും.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img