ടി20 ലോകകപ്പ്: സൂപ്പര്‍ 8 ചിത്രം തെളിയുന്നു; ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങള്‍

ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പര്‍ 8 ചിത്രം തെളിയുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങള്‍. കിരീടത്തിനായി ഇറങ്ങുമ്പോള്‍ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ നേരിടുക ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ ടീമുകളെ. 22ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സൂപ്പര്‍ 8 ലെ ഇന്ത്യയുടെ ആദ്യ പോരാട്ടം.

കിരീട കാവലിന് ഇറങ്ങിയ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇതുവരെ ഒരു ടീമിനും സാധിച്ചില്ല. കടുത്ത പോരാട്ടം നല്‍കുമെന്ന് കരുതിയ പാകിസ്ഥാന്‍ പോലും നിസാരമായി മുട്ടുമടക്കി. സൂപ്പര്‍ 8ല്‍ പക്ഷെ യഥാര്‍ഥ പോരാട്ടം ആരംഭിക്കുകയാണ്. ഫെബ്രുവരി 22ന് നടക്കുന്ന ആദ്യ സൂപ്പര്‍ എട്ട് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

ബാര്‍ബഡോസില്‍ ഏറ്റ പരാജയത്തിന് മറുപടി നല്‍കാന്‍ എത്തുന്ന പ്രോട്ടീസ് മിന്നും ഫോമിലാണ്. അഫ്ഗാനെതിരെ പതറിയെങ്കിലും ശക്തമായ തിരിച്ചു വരവിലൂടെ ജയം പിടിച്ച മാര്‍ക്രവും സംഘവും ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല.

പ്രതാപ കാലത്തെ അനുസ്മരിപ്പിക്കും വിധം മിന്നും ജയങ്ങളോടെയാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8ല്‍ ഇന്ത്യയെ നേരിടാന്‍ എത്തുക. ഇന്ത്യന്‍ പിച്ചുകളെ നന്നായി അറിയാവുന്ന വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഇന്ത്യക്ക് വെല്ലുവിളിയാണ്. ഓസ്ട്രേലിയയെ തകര്‍ത്ത് ടൂര്‍ണമെന്റിന്റെ കറുത്ത കുതിരകളായി എത്തുന്ന സിംബാബ്വെയും കരുത്തര്‍ തന്നെ.

രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടങ്ങളില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് കടക്കുക. ഓരോ മത്സരവും ടീമുകള്‍ക്ക് നോക്കൗട്ടിന് സമാനമാണ്. ഇന്ത്യന്‍ ടീമിലെ ഓരോ താരങ്ങളും മിന്നും ഫോമിലാണ് എന്നതാണ് ആരാധകര്‍ക്ക് ആവേശം പകരുന്നത്. കിരീടം കാക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഇനിയുള്ളത് തീപാറും പോരാട്ടങ്ങളാണ്.

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...
spot_img

Related Articles

Popular Categories

spot_img