ചൈനീസ് ബഹിരാകാശ നിലയത്തിൽ വിളവെടുപ്പിന് പാകമായി ‘സ്പേസ് തക്കാളി’

ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലെ തക്കാളി തോട്ടം വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്.വെറും തക്കാളിയല്ല, അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ച് ഷെൻഷൗ-21 ദൗത്യ സംഘം വിളയിച്ചെടുത്ത ‘സ്പേസ് തക്കാളി’യാണ് വിളവെടുപ്പിന് ഒരുങ്ങുന്നത്. മാസങ്ങള്‍ നീളുന്ന ദൗത്യങ്ങള്‍ക്കായി ബഹിരാകാശത്ത് തങ്ങുന്ന ബഹിരാകാശ യാത്രികരുടെ ആഹാരക്രമത്തില്‍ ഫ്രഷ് പച്ചക്കറികളും ഉള്‍പ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങളുടെ ഭാഗമാണ് ഈ പച്ചക്കറി തോട്ടം.

മൈക്രോഗ്രാവിറ്റിയിൽ ‘വാട്ടർ എയറോപോണിക് കൾട്ടിവേഷൻ’ എന്ന സാങ്കേതിക വിദ്യയാണ്, ആറുമാസത്തെ ദൗത്യത്തിനിടെ മൂന്നംഗ ബഹിരാകാശ സംഘം പരീക്ഷിച്ചത്. കഴിഞ്ഞവർഷം ഒക്ടോബർ 31ന് ആരംഭിച്ച ദൗത്യം 100 ദിവസം പിന്നിടവെ , പ്രതീക്ഷിച്ചതിനും നേരത്തെ വിളഞ്ഞ തക്കാളികള്‍ , രുചി നോക്കാന്‍ തയ്യാറായി കഴിഞ്ഞു.

തക്കാളി, ചീര, മധുരക്കിഴങ്ങ് എന്നിങ്ങനെ വിവിധ വിളകളുടെ പത്ത് ബാച്ചാണ് ടിയാൻഗോങ്ങില്‍ പരീക്ഷണവിധേയമായി കൃഷി ചെയ്തത്. നീണ്ട ദൗത്യകാലയളവില്‍ ബഹിരാകാശ യാത്രികർക്ക് സമീകൃത പോഷകാഹാരം ഉറപ്പാക്കുകയാണ് പരീക്ഷണങ്ങളുടെ ലക്ഷ്യം. ഭാവിയില്‍ കൂടുതല്‍ പച്ചക്കറികളിലേക്കും, നാണ്യവിളകളിലേക്കും പരീക്ഷണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

കഴിഞ്ഞ ജൂലൈയിൽ ടിയാൻഷൗ-9 ദൗത്യ സംഘമാണ് , ചൈനീസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ CARTC വികസിപ്പിച്ച വാട്ടർ എയറോപോണിക് കൾട്ടിവേഷൻ ഉപകരണം ബഹിരാകാശത്ത് എത്തിച്ചത്.

Hot this week

കളിക്കളത്തിലേക്ക് നീളുന്ന യുദ്ധം; ഫിഫ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്മാറിയാല്‍ എന്ത് സംഭവിക്കും?

മെക്‌സിക്കോയ്ക്കും കാനഡയ്ക്കുമൊപ്പം യുഎസും കൂടി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനാകില്ലെന്ന്...

സൗദി ക്രൂഡോയിലുമായി കപ്പൽ മുംബൈ തീരത്ത്; സംഘർഷം ആരംഭിച്ച ശേഷം ഹോർമുസ് വഴി ആദ്യമെത്തുന്ന കപ്പൽ

സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വഹിച്ച കപ്പൽ ഹോർമുസ് കടലിടുക്ക്...

പാചകവാതക ക്ഷാമം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ മെനുവിൽ ‘അരി ആഹാരം ഇല്ല’

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീനിൽ പ്രതിസന്ധി...

‘ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല’ ; മത്സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല, നിലപാട് വ്യക്തമാക്കി ജി സുധാകരൻ

തന്നെ പറ്റി തെറ്റായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്നതെന്ന്...

കെ.പി. ജോർജിന്റെ വിചാരണ: ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട്...

Topics

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ്...

മേരിലാൻഡ് തിരഞ്ഞെടുപ്പ്: സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന...

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ...
spot_img

Related Articles

Popular Categories

spot_img