AI പണി തെറിപ്പിക്കും! അടുത്ത ഒന്നര വർഷത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് യുഎസ് സംരംഭകൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ ദ്രുതഗതിയിലുള്ള പുരോഗതി കാരണം അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ യുഎസിലെ ദശലക്ഷക്കണക്കിന് വൈറ്റ് കോളർ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് സംരംഭകനും മുൻ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥിയുമായ ആൻഡ്രൂ യാങ് മുന്നറിയിപ്പ് നൽകി.

മിഡ്-കരിയർ ഓഫീസ് ജീവനക്കാർ, കോൾ സെൻ്റർ ജീവനക്കാർ, മാർക്കറ്റർമാർ, കോഡർമാർ, മറ്റ് പ്രൊഫഷണലുകൾ എന്നിവർ നിലവിൽ ചെയ്യുന്ന ജോലികൾ AI ഓട്ടോമേറ്റ് ഏറ്റെടുക്കുമെന്നും ഇത് വൈറ്റ് കോളർ ജോലികളുടെ വൻതോതിലുള്ള വെട്ടിക്കുറക്കലിന് കാരണമാകുമെന്നും യാങ് പറഞ്ഞു.

ഓട്ടോമേഷൻ തരംഗം ശക്തമാകുന്നതോടെ വരും മാസങ്ങളിൽ ദശലക്ഷക്കണക്കിന് വൈറ്റ് കോളർ തൊഴിലാളികൾക്ക് ജോലി നഷ്ടമാകും. കൂടാതെ ഒരു കമ്പനി ഇത് നടപ്പിലാക്കുന്നതിന് പിന്നാലെ അവരുടെ അവരുടെ എല്ലാ എതിരാളികളും അത് പിന്തുടരുമെന്നും യാങ് വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണം കുറച്ചാൽ ഓഹരി വിപണി പ്രതിഫലം നൽകുകയും അങ്ങനെ ചെയ്തില്ലെങ്കിൽ ശിക്ഷിക്കുകയും ചെയ്യും എന്ന ഘട്ടമെത്തുന്നതോടെ ഈ രീതി ഒരു മത്സരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാറ്റ വിശകലനം, റിപ്പോർട്ട് റൈറ്റിംഗ്, കോഡിംഗ്, ഉപഭോക്തൃ സേവനം തുടങ്ങിയ ജോലികൾ കൈകാര്യം ചെയ്യാൻ എഐ ഉപകരണങ്ങൾക്ക് കഴിയും എന്നതിനാൽ യുഎസിലെ 70 ദശലക്ഷം വൈറ്റ് കോളർ തൊഴിലാളികളിൽ 20-50% പേർക്കും വരും വർഷങ്ങളിൽ ജോലി നഷ്ടപ്പെടുമെന്ന് യാങ് കണക്കാക്കുന്നു.

തൊഴിൽ നഷ്ടം ഉപഭോക്തൃ ചെലവ്, ഭവന വിപണികൾ, നികുതി വരുമാനം എന്നിവ കുറയുന്നതിന് കാരണമാകുന്നതോടെ ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിച്ചേക്കുമെന്നും യാങ് മുന്നറിയിപ്പ് നൽകുന്നു. ആഘാതം ലഘൂകരിക്കുന്നതിന് സാർവത്രിക അടിസ്ഥാന വരുമാനം, പുനർപരിശീലന പരിപാടികൾ, AI കമ്പനികൾക്ക് നികുതി ഏർപ്പെടുത്തൽ തുടങ്ങിയ നടപടികൾ ഏർപ്പെടുത്തേണ്ടി വരുമെന്നും യാങ് വ്യക്തമാക്കി.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img