‘ആട് 3’യിൽ മമ്മൂട്ടിയുടെ ക്യാമിയോ? മറുപടിയുമായി വിജയ് ബാബു

മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന എപ്പിക് ഫാന്റസി ചിത്രം ‘ആട് 3’യുടെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റ് അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനിടെ സിനിമയിൽ മമ്മൂട്ടിയുടെ അതിഥി വേഷമുണ്ടാകും എന്നൊരു അഭ്യൂഹം പരന്നിരുന്നു. ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നിർമാതാവ് വിജയ് ബാബു.

“അങ്ങനെ ഞാനും കേട്ടിരുന്നു. സ്ക്രിപ്റ്റിൽ അങ്ങനെ ഒരു കഥാപാത്രമുണ്ട്. അവസാനത്തേക്കാണ് അത് ഷൂട്ട് ചെയ്യാൻ വച്ചിരുന്നത്. പ്രധാനപ്പെട്ട കഥാപാത്രമാണെങ്കിലും സ്ക്രീൻ സ്പേസ് കുറവാണ്. മമ്മൂട്ടി എന്ന ഇതിഹാസ നടനെ ‘ആട്’ എന്ന ചിത്രത്തിലേക്ക് കൊണ്ടുവരുമ്പോൾ അതിന് ഒരു ലോജിക്ക് വേണം. അദ്ദേഹത്തോട് ഈ കാര്യം അവതരിപ്പിക്കുമ്പോൾ വിശ്വാസയോഗ്യമായിരിക്കണം. പിന്നെ, ആ സമയത്താണ് മമ്മൂക്ക ചികിത്സയ്ക്ക് പോകുന്നത്. ‘പേട്രിയറ്റി’ന്റെ ഷൂട്ടിങ് കഴിഞ്ഞിട്ടുമില്ല. അതുകൊണ്ട് വേറെ പല പേരുകളും ആലോചിച്ചു. പിന്നെയാണ് ഞങ്ങൾ ആലോചിച്ചത് ‘ആട്’ എന്ന് പറയുമ്പോൾ ആളുകൾ വിചാരിക്കുന്നത് അതായിരിക്കില്ല. അപ്പോൾ ഞങ്ങൾ ഒരു ക്രിയേറ്റീവ് തീരുമാനം എടുത്തു. അതായിരിക്കും ഞങ്ങളുടെ പ്രധാന സർപ്രൈസ്,” എന്നാണ് വിജയ് ബാബുവിന്റെ വാക്കുകൾ.

‘ആട് ഒരു ഭീകര ജീവിയാണ്’, ‘ആട് 2’ എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് ‘ആട് 3’ എത്തുന്നത്. ഫാന്റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്. ജയസൂര്യ (ഷാജി പാപ്പൻ), വിനായകൻ (ഡ്യൂഡ്) സണ്ണി വെയ്ൻ (സാത്താൻ സേവ്യർ), സൈജു കുറുപ്പ് (അറക്കൽ ബാപ്പു ), ഇന്ദ്രൻസ് (പി.പി. ശശി ), ധർമജൻ ബോൾഗാട്ടി (ക്യാപ്റ്റൻ ക്ലീറ്റസ് ), വിജയ് ബാബു (സർബത്ത് ഷബീർ) എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം അലിയ ബോൺ എന്ന വിദേശ താരവും എത്തുന്നുണ്ട്.

സംഗീതം – ഷാൻ റഹ്മാൻ, ഛായാഗ്രഹണം – അഖിൽ ജോർജ്, എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – സ്റ്റെഫി സേവ്യർ, സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ, പബ്ലിസിറ്റി ഡിസൈൻ – കൊളിൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.

Hot this week

”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി

ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ...

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...

പശ്ചിമേഷ്യൻ സംഘർഷം; പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ

പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഉത്പന്നങ്ങളുടെ...

FCRA ആശങ്ക നീക്കാൻ കേന്ദ്ര മന്ത്രി കിരൺ റിജിജു കേരളത്തിലേക്ക്; ക്രൈസ്തവ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തും

FCRA ആശങ്ക നീക്കാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജു കേരളത്തിലെത്തും....

Topics

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...
spot_img

Related Articles

Popular Categories

spot_img