സിപിഐക്കും ‘കനഗോലു’! നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞരുടെ സേവനം ലഭ്യമാക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞരുടെ സേവനം ലഭ്യമാക്കാന്‍ സിപിഐ. ഡല്‍ഹിയില്‍ നിന്നുളള സംഘമാണ് സിപിഐക്ക് വേണ്ടി ഇലക്ഷന്‍ തന്ത്രം ഒരുക്കുന്നത്. പാര്‍ട്ടിയുടെ രാജ്യസഭാംഗങ്ങളുടെ മുന്‍കൈയിലാണ് കോടിക്കണക്കിന് രൂപ പ്രതിഫലമുള്ള പി.ആര്‍ ടീം എത്തിയിരിക്കുന്നത്. തുടര്‍ഭരണം നേടുമെങ്കിലും സിപിഐ അപകട മുനമ്പിലെന്നാണ് മുന്നറിയിപ്പ്.

ഇന്നലെ വൈകുന്നേരം സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം സംഘം പ്രസന്റേഷന്‍ നടത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവരുടെ മുന്നിലാണ് പ്രസന്റേഷന്‍ അവതരിപ്പിച്ചത്. എന്നാല്‍ സംഘം അവതരിപ്പിച്ചത് വെബ്‌സൈറ്റിലും എഐ ആപ്പുകളിലും മാത്രമെന്ന് വിമര്‍ശനവുമുണ്ട്.

25 സീറ്റില്‍ മത്സരിക്കുന്ന സിപിഐ 9 സീറ്റുകളില്‍ വിജയിക്കാന്‍ മാത്രമേ സാധ്യതയുള്ളുവെന്നാണ് പിആര്‍ ടീം നടത്തിയ പ്രസന്റേഷനില്‍ പറയുന്നത്. ബാക്കിയുള്ള സീറ്റുകള്‍ യെല്ലോ സോണിലും റെഡ് സോണിലുമാണ്. സിപിഐ അപകട മുനമ്പിലാണെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. പുതിയ കാലത്ത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ പ്രവര്‍ത്തനം ഇലക്ഷനില്‍ നിര്‍ണായകമാണെന്ന വിലയിരുത്തലിലാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ഫണ്ട് സ്വരൂപിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ നടത്താന്‍ ജില്ലാ നേതൃത്വങ്ങള്‍ക്കും മറ്റും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരിക്കല്‍ കൂടി ഈ പി ആര്‍ ടീം പ്രസന്റേഷന്‍ നടത്തും. അതിനു ശേഷമായിരിക്കും ഇവരെ കൂടെ കൂട്ടണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

Hot this week

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...

Topics

‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാൻ LDF ജയിക്കണം, ജനങ്ങൾ‌ ഞങ്ങളോടൊപ്പം’; മുഖ്യമന്ത്രി

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത...

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...
spot_img

Related Articles

Popular Categories

spot_img