ഒരു മാർത്താണ്ഡൻ ചിത്രം; ‘ഓട്ടം തുള്ളൽ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

 സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓട്ടം തുള്ളലി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളെ വ്യത്യസ്ത ഭാവങ്ങളോടെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജികെഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്.

സാധാരണക്കാർ താമസിക്കുന്ന മേത്താനം ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ-ഹൊറർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ‘ഓട്ടം തുള്ളലി’ൽ. കൊച്ചി നഗരത്തോട് തൊട്ടുരുമ്മി കിടക്കുന്ന പനങ്ങാട് ഗ്രാമത്തിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു., കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി,സിദ്ധാർത്ഥ് ശിവ, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ‘ഓട്ടം തുള്ളൽ’. ‘ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്’, ‘അച്ഛാ ദിൻ’, പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘പാവാട’, കുഞ്ചാക്കോ ബോബൻ നായകനായ ‘ജോണി ജോണി യെസ് അപ്പ’, റോഷൻ മാത്യു- ഷൈൻ ടോം ചാക്കോ ടീം വേഷമിട്ട ‘മഹാറാണി’ എന്നിവയാണ് മുൻ ചിത്രങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ. ഛായാഗ്രഹണം- പ്രദീപ് നായർ, സംഗീതം- രാഹുൽ രാജ്, ക്രിയേറ്റീവ് ഹെഡ്- അജയ് വാസുദേവ്, ശ്രീരാജ് എകെഡി, എഡിറ്റർ- ജോൺകുട്ടി, ആർട്ട്- സുജിത് രാഘവ്, മേക്കപ്പ്- അമൽ സി. ചന്ദ്രൻ, വസ്ത്രലങ്കാരം- സിജി തോമസ് നോബൽ, വരികൾ- ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്- അജയ് ചന്ദ്രിക, പ്രശാന്ത് എഴവൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- സാജു പൊട്ടയിൽകട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർസ്- റഫീഖ് ഖാൻ, മെൽബിൻ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസ്സോസിയേറ്റ്- ദീപു പുരുഷോത്തമൻ, സൗണ്ട് മിക്‌സിങ്- അജിത് എ. ജോർജ്, സൗണ്ട് ഡിസൈൻ- ചാൾസ്, ഫിനാൻസ് കൺട്രോളർ- വിഷ്ണു എൻ.കെ., സ്റ്റിൽസ്- അജി മസ്‌കറ്റ്, മീഡിയ ഡിസൈൻ- പ്രമേഷ് പ്രഭാകർ, പിആർഒ- വാഴൂർ ജോസ്, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Hot this week

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

Topics

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...
spot_img

Related Articles

Popular Categories

spot_img