‘മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ ബ്രഹ്മപുരത്തെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമായിരുന്നു’; ടോം എം ജോസഫ്

ബ്രഹ്മപുരം ഇച്ഛാശക്തിയുള്ള സർക്കാരിന് വളരെ വേ​ഗം പരിഹാരം കാണാൻ കഴിയുന്ന പ്രശ്നമാണെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം എം ജോസഫ്. മാലിന്യ പ്രശ്നത്തിന് പ്രധാനകാരണം പൗ​രബോധം കുറവായതുകൊണ്ടാണ്. ചെറുപ്പം മുതലേ പഠിക്കേണ്ട കാര്യങ്ങളാണിത്. മറ്റൊരു രാജ്യത്ത് ആയിരുന്നെങ്കിൽ ബ്രഹ്മപുരം മൂന്ന് മണിക്കൂർ കൊണ്ട് ചർച്ച ചെയ്ത് പരിഹാരം കണാൻ കഴിയുമായിരന്നുവെന്ന് ടോം എം ജോസഫ് പറഞ്ഞു.

കാർബൺ ഇക്കോണമി നടപ്പിലാക്കേണ്ടത് സർക്കാരും അധികൃതരുമാണെന്ന് ടോം എം ജോസഫ് പറഞ്ഞു. ഒരു സർവകലാശാല എന്ന നിലയ്ക്ക് അവബോധം സൃഷ്ടിക്കാൻ മാത്രമേ തങ്ങൾക്ക് കഴിയൂ. ആളുകളെ ബോധവത്കരിക്കാൻ മാത്രമേ കഴിയൂവെന്നും മാലിന്യ പ്രശ്നത്തിൽ പരിഹാരം കാണേണ്ടത് അധികൃതരാണെന്നും അദേഹം കൂട്ടിച്ചേർത്തു. കേരളീയ സാഹചര്യങ്ങളിൽ വികസനവും പരിസ്ഥിതി സംരക്ഷണവും എങ്ങനെ തുല്യ പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ടുപോകും എന്ന സെക്ഷനിൽ സംസാരിക്കുകയായിരുന്നു ടോം എം ജോസഫ്.

സുസ്ഥിര ഓഡിറ്റ് നടക്കാത്തതാണ് മറ്റൊരു പ്രശ്നമെന്നും ഇത് കൃത്യമായി ഒരു സർ‌ക്കാരും നടത്താറില്ലെന്നും ടോം എം ജോസഫ് പറഞ്ഞു. സ്വകാര്യ മേഖലയെ സംബന്ധിച്ച് ഇത് ചെയ്യാതെ മുന്നോട്ടു പോകാൻ കഴിയില്ല. അതിനാൽ സുസ്ഥിര ഓഡിറ്റ് നടത്താൻ നിർബന്ധിതരാകുന്നുണ്ട്. എന്നാൽ വികസന കാര്യങ്ങളിൽ സുസ്ഥിര ഓഡിറ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. പ്രോ​ഗ്രസ് റിപ്പോർട്ടല്ല സുസ്ഥിര ഓ‍ഡിറ്റാണ് ആവശ്യമെന്ന് ടോം എം ജോസഫ് കൂട്ടിച്ചേർത്തു.

ബ്രഹ്മപുരം ഇപ്പോഴും പ്രശ്നമാണ്. സംസ്ഥാനത്ത് മാലിന്യ നിർമാർജനത്തിന് കൃത്യമായ പരിഹാര മാർ​ഗമില്ലെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. ഇന്ത്യ ഒരു പരിധി വരെ ​ഗ്രീൻ എനർജിയുമായി മുന്നോട്ടു പോവുകയാണെന്ന് സ്റ്റേറ്റ് എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ പറഞ്ഞു. എന്നാലും ചില ന്യൂനതകൾ ഉണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സൗരോർജ പദ്ധതിയിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. അത് നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കുന്നതുകൊണ്ടാണെന്ന് അദേഹം പറഞ്ഞു.

ഹാഷ്മി താജ് ഇബ്രാഹിം മോഡറേറ്റർ ആകുന്ന ചർച്ചയിൽ സ്റ്റേറ്റ് എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ, ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം എം ജോസഫ്, രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ ശ്രീജിത്ത് പണിക്കർ, ഫ്രഷ് ടു ഹോം കോ ഫൗണ്ടറും സിഓഓയുമായ മാത്യു ജോസഫ് എന്നിവരാണ് പങ്കെടുത്തത്.

Hot this week

ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചു

ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം. ഹോർമൂസിനടുത്ത് ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ...

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്...

അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ; ബുഷെഹർ ആണവ നിലയത്തിനുനേരെ ആക്രമണം

ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി...

രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ കോൺ​ഗ്രസ്; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

രണ്ടാംഘട്ട സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം...

പാലക്കാട് രമേശ് പിഷാരടി, പറവൂർ വി ഡി സതീശൻ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 55 പേരുടെ...

Topics

എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്

എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്. എൽദോസിനെതിരായ ലൈംഗിക കുറ്റക്കേസ് ഈ...

ചാറ്റിംഗ് ഇനി മെറ്റ നിരീക്ഷിക്കും; എൻക്രിപ്റ്റഡ് ചാറ്റുകൾ നിർത്തലാക്കാൻ ഇൻസ്റ്റഗ്രാം

എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2EE) മെസേജിംഗ് ഫീച്ചർ നിർത്താനൊരുങ്ങി ഇൻസ്റ്റഗ്രാം. 2026 മെയ്...

“മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താൽ പ്രസവാവധി നിഷേധിക്കാൻ കഴിയില്ല”: സുപ്രീം കോടതി

കുട്ടികളെ ദത്തെടുത്ത് വളർത്തുന്നവർക്കും പ്രസവാവധി അനുവദിക്കേണ്ടതാണെന്ന് സുപ്രീം കോടതി. മൂന്ന് മാസത്തിൽ...
spot_img

Related Articles

Popular Categories

spot_img