ബാഫ്തയിൽ തിളങ്ങി മണിപ്പൂരി ചിത്രം ‘ബൂങ്’, തരംഗമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; ഡികാപ്രിയോയ്ക്കും തിമോത്തി ഷാലമെയ്ക്കും നിരാശ

79ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ (ബാഫ്ത) പ്രഖ്യാപിച്ചു. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. ആറ് പുരസ്കാരങ്ങളുമായി പോൾ തോമസ് ആൻഡേഴ്സൺ ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ആണ് പുരസ്കാരനേട്ടത്തിൽ മുന്നിൽ. മികച്ച ചിത്രം, സംവിധാനം, അവലംബിത തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, സഹനടൻ എന്നീ വിഭാഗങ്ങളിലാണ് സിനിമ അവാർഡ് സ്വന്തമാക്കിയത്.

എന്നാൽ, മികച്ച നടനുള്ള വിഭാഗത്തിൽ ലിയോനാർഡോ ഡികാപ്രിയോ, തിമോത്തി ഷാലമെ തുടങ്ങിയ പ്രമുഖരെ അട്ടിമറിച്ച് ബ്രിട്ടീഷ് നടൻ റോബർട്ട് അരാമയോ പുരസ്കാരത്തിന് അർഹനായി.

മികച്ച കുട്ടികളുടെയും കുടുംബ സിനിമയുടെയും വിഭാഗത്തില്‍ ലക്ഷ്മിപ്രിയ ദേവി സംവിധാനം ചെയ്ത ‘ബൂങ് ‘എന്ന മണിപ്പൂരി ചിത്രമാണ് പുരസ്കാരം നേടിയത്. ‘സൂട്ടോപിയ 2’, ‘ലിലോ ആൻഡ് സ്റ്റിച്ച്’ എന്നീ ഹോളിവുഡ് സിനിമകളെ പിന്തള്ളിയാണ് നേട്ടം. നിർമാതാവായ ഫർഹാൻ അക്തറിനൊപ്പമാണ് സംവിധായിക പുരസ്കാരം സ്വീകരിച്ചത്. മണിപ്പൂർ പശ്ചാത്തലമാക്കിയ ഈ ചിത്രം, തന്റെ അച്ഛനെ കണ്ടെത്താൻ അതിർത്തികൾ താണ്ടി യാത്ര ചെയ്യുന്ന ബൂങ് എന്ന കുട്ടിയെ കേന്ദ്രീകരിച്ചുള്ളതാണ്.

അലൻ കമ്മിങ് ആയിരുന്നു അവാർഡ് വിതരണ ചടങ്ങിന്റെ അവതാരകൻ. പ്രിൻസ് വില്യം ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ബോളിവുഡ് താരം അലിയ ഭട്ട് ആണ് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ഹിന്ദിയിലാണ് താരം പുരസ്കാര പ്രഖ്യാപന പ്രസംഗം തുടങ്ങിയത്.

പ്രധാന പുരസ്കാര ജേതാക്കൾ:

മികച്ച ചിത്രം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ

മികച്ച സംവിധായകൻ: പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

മികച്ച നടൻ: റോബർട്ട് അരാമയോ (ഐ സ്വയർ)

മികച്ച നടി: ജെസ്സി ബക്ലി (ഹാംനെറ്റ് )

മികച്ച തിരക്കഥ: റായൻ കൂഗ്ലർ (സിന്നേഴ്സ്)

മികച്ച അവലംബിത തിരക്കഥ: പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

മികച്ച സഹനടൻ: സീൻ പെൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

മികച്ച സഹനടി: വുൻമി മൊസാകു (സിന്നേഴ്സ് )

മികച്ച ഛായാഗ്രഹണം: മൈക്കിൾ ബോമാൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

മികച്ച എഡിറ്റർ: ആൻഡി ജർഗൻസൺ

മികച്ച ബ്രിട്ടീഷ് ചിത്രം: ഹാംനെറ്റ്

മികച്ച വസ്ത്രാലങ്കാരം: കേറ്റ് ഹോലെ ( ഫ്രാങ്കൻസ്റ്റൈൻ)

ഒറിജിനൽ സ്കോർ: ലുഡ്‌വിഗ് ഗോറാൻസൺ (സിന്നേഴ്സ് )

പ്രൊഡക്ഷൻ ഡിസൈൻ: താമര ഡെവെറെൽ, ഷെയ്ൻ വ്യൂ (ഫ്രാങ്കൻസ്റ്റൈൻ)

മികച്ച വിദേശഭാഷാ ചിത്രം: സെന്റിമെന്റൽ വാല്യൂ

മികച്ച ആനിമേറ്റഡ് ചിത്രം: സൂട്രോപോളിസ് 2

ബാഫ്ത റൈസിംഗ് സ്റ്റാർ അവാർഡ്: റോബർട്ട് അരാമയോ

സൗണ്ട്: ഗാരെത് ജോൺ, അൽ നെൽസൺ, ഗ്വെൻഡോലിൻ യേറ്റ്സ് വിറ്റിൽ, ഗാരി എ. റിസോ, ജുവാൻ പെരാൾട്ട (F1)

സ്പെഷ്യൽ വിഷ്വൽ ഇഫക്ട്‌സ്: ജോ ലെറ്റേരി, റിച്ചാർഡ് ബെയ്‌ൻഹാം, ഡാനിയൽ ബാരറ്റ്, എറിക് സൈൻഡൺ (അവതാർ: ഫയർ ആൻഡ് ആഷ്)

ബ്രിട്ടീഷ് ഷോർട്ട് ആനിമേഷൻ: ടു ബ്ലാക്ക് ബോയിസ് ഇൻ പാരഡൈസ്

ബ്രിട്ടീഷ് ഷോർട്ട് ഫിലിം: ദിസ് ഈസ് എൻഡോമെട്രിയോസിസ്

Hot this week

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ...

Topics

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...
spot_img

Related Articles

Popular Categories

spot_img