ഝാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണ് ഒരു മരണം; വിമാനത്തിലുണ്ടായ 6 പേർക്കായി തിരച്ചിൽ

റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് ഏഴ് പേരുമായി പോയ എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാരിയയ്ക്ക് സമീപം തകർന്നുവീണ് ഒരു മരണം. സഞ്ജയ് കുമാർ എന്നയാളാണ് മരിച്ചത്. വിമാനത്തിനകത്ത് ഉണ്ടായിരുന്ന മറ്റ് ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്.

വിമാനം റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകരുകയായിരുന്നു. റെഡ്ബേർഡ് എയർവേയ്‌സ് ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ സഞ്ജയ് കുമാറുമായി പോയ എയർ ആംബുലൻസ് ആണിത്. രോഗി , ഡോക്ടർ, മെഡിക്കൽ അറ്റൻഡൻ്റ്, രണ്ടു വിമാന ജീവനക്കാർ, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

റിതേഷ് കുമാർ, സച്ചിൻ കുമാർ മിശ്ര, വികാസ് കുമാർ ഗുപ്ത, അർച്ചന ദേവി, ധ്രുവ് കുമാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് 35 മിനിട്ടുകൾക്ക് ശേഷം വിമാനവും ATC യുമായുള്ള ബന്ധം നഷ്ടപ്പെടുകയാണ് ഉണ്ടായത്.

രാത്രി 7.10 ഓടെ റാഞ്ചി വിമാനത്താവളത്തിൽ നിന്ന് എയർ ആംബുലൻസ് പറന്നുയർന്നതിനു ശേഷമാണ് അപകടം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വൃത്തങ്ങൾ സ്ഥിരീകരിച്ചു. അപകടം അന്വേഷിക്കുന്നതിനായി എഎഐബി സംഘത്തെ സ്ഥലത്തേക്ക് അയച്ചു.

Hot this week

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

Topics

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...
spot_img

Related Articles

Popular Categories

spot_img