എൻഎസ്ഇ-ഐഐഎംകെ മൂന്നാമത് വാർഷിക കോൺഫറൻസ് സംഘടിപ്പിച്ചു 

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എൻഎസ്ഇ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടും (ഐഐഎംകെ) സംയുക്തമായി മാക്രോ ഇക്കണോമിക്സ്, ബാങ്കിങ്, ഫിനാൻസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി മൂന്നാമത് വാർഷിക കോൺഫറൻസ് സംഘടിപ്പിച്ചു. 

മുംബൈ ബി.കെ.സിയിലെ എൻഎസ്ഇ കോർപ്പറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങ് സെബി (SEBI) അംഗം അമർജീത് സിംഗ്, എൻഎസ്ഇ എംഡിയും സിഇഒയുമായ ആശിഷ് കുമാർ ചൗഹാൻ, ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ‘വിവരസാങ്കേതിക യുഗത്തിലെ വിവരങ്ങളുടെ അസമത്വം – വിപണിയും സമ്പദ്‌വ്യവസ്ഥയും ജനങ്ങളും’ എന്നതായിരുന്നു കോൺഫറൻസിന്റെ പ്രമേയം. വിപണിയും സാമ്പത്തിക രംഗവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സമ്മേളനത്തിൽ വിശദമായ ചർച്ചകൾ നടന്നു. 

നയരൂപകർത്താക്കൾ, നിയന്ത്രണ ഏജൻസികൾ, ബാങ്കിങ് പ്രമുഖർ, വിപണി വിദഗ്ധർ എന്നിവർ സംവാദങ്ങളിൽ പങ്കെടുത്തു. സാമ്പത്തിക വിവരങ്ങൾ സുതാര്യവും സുരക്ഷിതവുമായി എല്ലാവർക്കും ഒരുപോലെ ലഭ്യമാകണമെന്ന് ആശിഷ് കുമാർ ചൗഹാൻ പറഞ്ഞു. വിപണിയിലെ വിവേചനങ്ങൾ ഒഴിവാക്കാനും നിക്ഷേപകരുടെ വിശ്വാസം ആർജിക്കാനും ദീർഘകാല നിക്ഷേപ വളർച്ച ഉറപ്പാക്കാനും ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

“10 ദിവസത്തിനുള്ളിൽ ഒരു വലിയ അപ്‌ഡേറ്റ് വരും”; സൂര്യയുടെ ‘കറുപ്പി’നെക്കുറിച്ച് ആർജെ ബാലാജി

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്...

മകൻ പറഞ്ഞു, ഇന്ത്യാ സന്ദർശനത്തിന് മുൻപ് ‘ധുരന്ധർ’ കണ്ട് ഫിൻലൻഡ് പ്രസിഡന്റ്

ആദ്യ ഭാഗമുണ്ടാക്കിയ ആവേശം അവസാനിക്കും മുൻപ് 'ധുരന്ധർ 2' തിയേറ്റുകളിലേക്ക് എത്തുകയാണ്....

ഉള്ളിയിലെ ‘നെഗറ്റീവ് എനർജി’; പഠനം വേണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഉള്ളിയിലും വെളുത്തുള്ളിയിലുമുള്ള നെഗറ്റീവ് എനർജിയെ കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന ഹർജി...

ടി20 ലോകകപ്പ് ചരിത്ര വിജയം; ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ...

സൗദി അറേബ്യയിലും കുവൈറ്റിലും ഡ്രോണ്‍ ആക്രമണം; അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

സൗദി അറേബ്യയിലും കുവൈറ്റിലും പുലർച്ചെ ഇറാൻ ഡ്രോണ്‍ ആക്രമണം. എണ്ണ സമ്പന്നമായ...

Topics

ആ നാവൊന്ന് നീട്ടിയേ; ഡോക്ടർമാർ പറയുന്നത് വെറുതെയല്ല!

സാധാരണയായി ഡോക്ടറെ കാണാൻ ചെന്നാൽ അവർ ആദ്യം പറയുന്ന കാര്യങ്ങളിലൊന്നാണ് നാവു...

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക...

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ്...
spot_img

Related Articles

Popular Categories

spot_img