ഡാലസ് കിംഗ്‌സ് ക്ലബ് ഇനി ‘ഡാലസ് സോഷ്യൽ ക്ലബ്’; പുതിയ ഭാരവാഹികൾ ചുമതലയേറ്റു, പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഡാലസ് സോഷ്യൽ ക്ലബ്ബിന്റെ വാലന്റൈൻസ് ഡേ ആഘോഷങ്ങളും 2026-ലേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു. 2014-ൽ ഡാലസ് നഗരത്തിൽ പ്രവർത്തനം ആരംഭിച്ച ‘ഡാലസ് കിംഗ്‌സ് ക്ലബ്’  ഇനി മുതൽ ‘ഡാലസ് സോഷ്യൽ ക്ലബ്’ എന്ന പുതിയ പേരിൽ അറിയപ്പെടുമെന്ന് ഭരണസമിതി അറിയിച്ചു.

കൂടുതൽ ജനപങ്കാളിത്തവും വിപുലമായ പ്രാതിനിധ്യവും ലക്ഷ്യമിട്ടാണ് ഈ മാറ്റം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സാമൂഹിക, സാംസ്കാരിക, സേവന രംഗങ്ങളിൽ സജീവമായ സംഘടന, പുതിയ പേരിനൊപ്പം പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും ഭരണസമിതിയെയും തിരഞ്ഞെടുത്തു. ഡാലസിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഒരു തുറന്ന സാമൂഹിക വേദിയായി ക്ലബ്ബിനെ വളർത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.

പുതിയ ഭരണസമിതി: ഈ വർഷത്തെ ഔദ്യോഗിക പരിപാടിയിൽ ക്ലബ്ബിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ജിനു കുടിലിൽ, വൈസ് പ്രസിഡന്റ് ടിജോ ചങ്ങങ്കേരി, സെക്രട്ടറി കുട്ടൻ മുപ്പ്രപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി അനിൽ പൗത്തിൽ, ട്രഷറർ ജാക്സ് ആകാശല എന്നിവർ നേതൃത്വം നൽകുന്നു.

ഉദ്ഘാടന ചടങ്ങുകളിലും   ആഘോഷങ്ങളിലും കരോൾട്ടൺ മേയർ സ്റ്റീവ് ബാബിക് മുഖ്യാതിഥിയായി പങ്കെടുത്തു. ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ബിൻസ് ചെത്തലിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ആഘോഷങ്ങളിൽ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്തങ്ങൾ, ഗാനമേള, വിനോദ ഗെയിമുകൾ എന്നിവ അരങ്ങേറി. കൂടാതെ, ടെക്സസ് വടംവലി ലീഗ് 2026-ന്റെ ഔദ്യോഗിക കിക്ക്-ഓഫ് ചടങ്ങും ഇതിനോടൊപ്പം നടന്നു.

സൈമൺ ചമകല ജനറൽ കൺവീനറായി വിവിധ കമ്മിറ്റികളെ പ്രഖ്യാപിച്ചു.

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ജനിച്ച അംഗങ്ങളുടെ സംയുക്ത ജന്മദിന ആഘോഷവും ചടങ്ങിന് മാറ്റുകൂട്ടി. സെക്രട്ടറി കുട്ടൻ മുപ്പ്രപ്പള്ളിൽ നന്ദി പ്രകാശിപ്പിച്ചു. ഡിജെ സെഷനോടെയും സംഗീതനിശയോടും കൂടി ഉത്സവാന്തരീക്ഷത്തിൽ   പരിപാടികൾ സമാപിച്ചു.

ഡാലസ് സോഷ്യൽ ക്ലബ് അംഗങ്ങളും കുടുംബങ്ങളും വൻതോതിൽ പങ്കെടുത്തതോടെ പരിപാടി വൻ വിജയമായി മാറി.

Hot this week

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

Topics

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...
spot_img

Related Articles

Popular Categories

spot_img