ഒൻപത് സംഗീത സംവിധായകർ, 10 പാട്ടുകൾ; സർപ്രൈസ് അപ്ഡേറ്റുമായി ‘വാഴ 2’

സൂപ്പർ ഹിറ്റായ ‘വാഴ’ എന്ന സിനിമയുടെ രണ്ടാം ഭാഗം ‘വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസി’ന്റെ സർപ്രൈസ് അപ്ഡേറ്റുമായി അണിയറപ്രവർത്തകർ. ഒൻപത് സംഗീത സംവിധായകരും പത്ത് പാട്ടുകളുമായാണ് ചിത്രത്തിലുള്ളത്. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലേക്ക് എത്തും. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വിപിൻദാസ് ആണ്.

മലയാളി മങ്കീസ്, രജത് പ്രകാശ് (ഹാറ്റ്‌സ്മിത്ത്), പാർവതീഷ് പ്രദീപ്, അർസീ, മുത്തു, അർക്കാഡോ, ജസീർ മുഹമ്മദ്, അശ്വിൻ ആര്യൻ, ഇലക്ട്രോണിക് കിളി തുടങ്ങിയവരാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. അങ്കിത് മേനോൻ ആണ് മ്യൂസിക് സൂപ്പർവിഷൻ.

സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറും സംഘവുമാണ് ‘വാഴ 2’വിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും ‘വാഴ 2’വിൽ അഭിനയിക്കുന്നുണ്ട്. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റര്‍ – കണ്ണന്‍ മോഹൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകര്‍, കല – ബാബു പിള്ള, മേക്കപ്പ് – സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് – അശ്വതി ജയകുമാര്‍, സ്റ്റില്‍സ്- ബിജിത്ത് ധർമ്മടം, പരസ്യകല – യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ – സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ – അരുൺ എസ് മണി, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, ടെൻ ജി മീഡിയ.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img