പഞ്ചിനെ കാണാൻ തിങ്ങിനിറഞ്ഞ് ആളുകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റിസണ്‍സിൻ്റെ മനം കവര്‍ന്ന കുഞ്ഞു പഞ്ചിനെ കാണാൻ ജപ്പാനിലെ ഇച്ചിക്കാവ മൃഗശാലയിലേക്ക് ഇപ്പോൾ ആളുകളുടെ ഒഴുക്കാണ്. നിഹിലിസ്റ്റിക് പെൻഗ്വിന് ശേഷം സോഷ്യൽ മീഡിയയെ സങ്കടത്തിലാക്കിയ കുഞ്ഞു പഞ്ചിൻ്റെ ഒരു വീഡിയോ വൈറലായതോടെയാണ് പഞ്ചിനെ കാണാനായി വിവിധയിടങ്ങളിൽ നിന്നും ആളുകൾ ഇച്ചിക്കാവയിലെത്തുന്നത്.

ജനിച്ച ഉടനെ അമ്മ ഉപേക്ഷിച്ച പഞ്ചിന് തണലായത് മൃഗശാലയിലെ പരിചാരകരായിരുന്നു. എന്നാല്‍, മറ്റു കുരങ്ങുകൾ പഞ്ചിനെ കൂട്ടത്തിൽ കൂട്ടാൻ തയ്യാറായില്ല. ഇതോടെ, മൃഗശാല പരിചാരകർ തന്നെ പഞ്ചിന് കൂട്ടായി ഒറാങ്ങുട്ടാൻ പ്ലഷ് ടോയിയെ നൽകി. എല്ലാവരും ഒറ്റപ്പെടുത്തിയ കുഞ്ഞു പഞ്ച് തൻ്റെ പാവയുമായി നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കുഞ്ഞു പഞ്ചിന് പിന്തുണയുമായി സോഷ്യൽ മീഡിയ ഒട്ടാകെ രംഗത്തെത്തി. പലരും കുഞ്ഞു പഞ്ചിൻ്റെ അവസ്ഥയോർത്ത് കരഞ്ഞു. ചിലർ കുഞ്ഞു പഞ്ചിനെ ദത്തെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു. പഞ്ചിനെ നൽകിയാൽ 2 കോടി വരെ വാഗ്ദാനം ചെയ്തു. ഫർണിച്ചർ കമ്പനിയായ ഐകിയ കുഞ്ഞു പഞ്ചിനായി കൂടുതൽ പാവകൾ വരെ വാഗ്ദാനം ചെയ്തു.

എന്നാല്‍ ഇപ്പോള്‍, കുഞ്ഞു പഞ്ച് ഒറ്റയ്ക്കല്ലെന്ന് തെളിയിക്കുന്ന പാക്കിസ്ഥാനി വ്‌ളോഗറായ ഇസാസ ഇച്ചിക്കാവ സൂവില്‍ നിന്ന് പങ്കുവെച്ച ഒരു വീഡിയോ കണ്ട് സന്തോഷിക്കുകയാണ് പഞ്ചിൻ്റെ ആരാധകർ. പഞ്ചിനെ കാണാന്‍ എത്തിയ ആളുകളുടെ തിരക്ക് കാണിക്കുന്നതാണ് വീഡിയോ. പഞ്ചിനൊപ്പം ജനങ്ങള്‍ ഉണ്ട് എന്ന അടിക്കുറിപ്പോടെയാണ് ഇസാസ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img