‘ഇതാണല്ലേ 32 വയസുള്ള കൊച്ചുപയ്യൻ’; ട്രോളുകളിൽ നിറഞ്ഞ് ഹിന്ദി ‘പ്രേമലു’

മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറിയ ചിത്രമാണ് ‘പ്രേമലു’. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. നസ്‌ലൻ, മമിത ബൈജു, സംഗീത് പ്രതാപ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. തെലുങ്കിലേക്ക് മൊഴിമാറ്റി എത്തിയപ്പോഴും മികച്ച അഭിപ്രായം നേടിയെടുക്കാൻ ‘പ്രേമലു’വിന് സാധിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്.

ഡിഗ്രി കഴിഞ്ഞ് തൊഴിൽ അന്വേഷിച്ച് ഹൈദരാബാദിൽ എത്തുന്ന സച്ചിൻ സന്തോഷ് എന്ന കഥാപാത്രത്തെയാണ് ‘പ്രേമലു’വിൽ നസ്‌ലൻ അവതരിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, യുവനടന്‍ വീര്‍ പഹാരിയയാണ് ഹിന്ദിയിൽ ഈ വേഷം ചെയ്യുന്നത്. എന്നാൽ, ഡിഗ്രി കഴിഞ്ഞിറങ്ങിയ കൊച്ചുപയ്യന്റെ റോൾ നടന് ചേരില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. വീറിന്റെ പ്രായമാണ് ഇവരെ ചൊടിപ്പിച്ചത്. ’32 വയസുള്ള സച്ചിനെ’ അംഗീകരിക്കാൻ പറ്റില്ലെന്നാണ് ഇവരുടെ വിമർശനം.

റിപ്പോർട്ടുകൾ പ്രകാരം, ആഫിയ സയിദ് ആണ് മമിതയുടെ കഥാപാത്രം ഹിന്ദിയിൽ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാൻ ചിത്രം ‘ജവാന്റെ’ കോ-പ്രൊഡ്യൂസർ എന്ന നിലയിൽ ശ്രദ്ധേയനായ ഗൗരവ് വർമയാണ് ഈ ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ഡൽഹിയിലാകും പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുക. 45 ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂളാണ് ഡൽഹിയിൽ അണിയറപ്രവർത്തകർ ആസൂത്രണം ചെയ്യുന്നത്. സിനിമയുടെ സംവിധായകൻ, റിലീസ് തീയതി, മറ്റ് അഭിനേതാക്കൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img