ടെക്സസ് സെനറ്റ് പ്രൈമറി: ജാസ്മിൻ ക്രോക്കറ്റിന് പിന്തുണയുമായി കമല ഹാരിസ്

ടെക്സസിലെ നിർണ്ണായകമായ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ കോൺഗ്രസ് അംഗം ജാസ്മിൻ ക്രോക്കറ്റിനെ പിന്തുണച്ച് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്ത്. മാർച്ച് 3 ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ക്രോക്കറ്റിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള കമലയുടെ ഫോൺ സന്ദേശം  പുറത്തുവന്നു.

ക്രോക്കറ്റിനെ ഒരു ‘പോരാളി’ എന്ന് വിശേഷിപ്പിച്ച കമല, ഡോണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും നിലയ്ക്കുനിർത്താൻ ക്രോക്കറ്റിന് സാധിക്കുമെന്ന് സന്ദേശത്തിൽ പറഞ്ഞു.

സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ജെയിംസ് തലരിക്കോയുമായാണ് ക്രോക്കറ്റ് പ്രധാനമായും മത്സരിക്കുന്നത്. കമലയുടെ ഈ പരസ്യ പിന്തുണ ക്രോക്കറ്റിന് വലിയ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തൽ.

2024-ലെ കമല ഹാരിസിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ക്രോക്കറ്റ് പ്രധാന പങ്ക് വഹിച്ചിരുന്നു. സെനറ്റ് മത്സരത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് ക്രോക്കറ്റ് കമലയുടെ ഉപദേശം തേടിയിരുന്നു.

2024-ലെ പരാജയത്തിന് ശേഷം കമല ഹാരിസ് നേരിട്ട് ഇടപെടുന്ന ഏറ്റവും കടുത്ത മത്സരങ്ങളിൽ ഒന്നാണിത്. തന്റെ രാഷ്ട്രീയ സ്വാധീനം അളക്കാനുള്ള ഒരു പരീക്ഷണം കൂടിയാണിത്.

മാധ്യമപ്രവർത്തകരെ പ്രചാരണ പരിപാടികളിൽ നിന്ന് പുറത്താക്കി എന്ന വിവാദം ക്രോക്കറ്റിനെതിരെ നിൽക്കുമ്പോഴാണ് കമല ഹാരിസിന്റെ ഈ ശക്തമായ പിന്തുണ എത്തിയിരിക്കുന്നത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img